ഇന്ത്യയ്ക്കെതിരെ ദക്ഷിണാഫ്രിക്കയെ നയിക്കാൻ പുതിയ നായകൻ
ഇന്ത്യക്കെതിരായ ടി20, ഏകദിന, ടെസ്റ്റ് പരമ്പരകൾക്കുള്ള ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ലോകകപ്പിലെ മോശം ബാറ്റിങ്ങിനെ തുടർന്ന് ടെംബാ ബാവുമ പുറത്തായപ്പോൾ ടി20, ഏകദിന പരമ്പരകൾ നയിക്കാൻ ഏയ്‍ഡൻ മാക്രമമാണ് നിയോഗിച്ചിരിക്കുന്നത്. അതേസമയം ടെസ്റ്റ് മത്സരത്തിൽ ബാവുമ ക്യാപ്റ്റനായി തുടരും.
ലിസാർഡ് വില്യംസിനെ പരിക്ക് ഭേദമായാൽ ടീമൽ ഉൾപ്പെടുത്തും. പരിക്കിൽ നിന്ന് മുക്തരാകാത്ത ആൻറിച്ച് നോർക്യയും വെയ്ൻ പാർണലും ദക്ഷിണാഫ്രിക്കൻ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. ഡിസംബർ 10ന് ടി20 പരമ്പരയോടെയാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം തുടങ്ങുന്നത്. മൂന്ന് ഏകദിനവും മൂന്ന് ടി20യും അടങ്ങുന്ന പരമ്പരകൾക്ക് ശേഷം ഡിസംബർ 26 മുതലാണ് ടെസ്റ്റ് പരമ്പര തുടങ്ങുക.
ദക്ഷിണാഫ്രിക്കയുടെ ടി20 ടീം: എയ്ഡൻ മാർക്രം (C), ഒട്ട്‌നിയൽ ബാർട്ട്‌മാൻ, മാത്യു ബ്രീറ്റ്‌സ്‌കെ, നാന്ദ്രെ ബർഗർ, ഡൊനോവൻ ഫെരേര, റീസ ഹെൻഡ്രിക്‌സ്, ഡേവിഡ് എം, ഹെൻറീവ് കെയ്‌ലൻ, കെൻറീവ് കാൻസെൻ. ആൻഡിലെ ഫെഹ്‌ലുക്‌വായോ, ടബ്രൈസ് ഷംസി, ട്രൈസ്റ്റൻ സ്റ്റബ്‌സ്, ലിസാർഡ് വില്യംസ് ജെറാൾഡ് കോറ്റ്‌സി,മാർക്കോ ജാൻസെൻ ലുങ്കി എൻഗിഡി.
ദക്ഷിണാഫ്രിക്കയുടെ ഏകദിന ടീം: എയ്ഡൻ മാർക്രം (C), ഒട്ട്‌നിയൽ ബാർട്ട്മാൻ, നാന്ദ്രെ ബർഗർ, ടോണി ഡി സോർസി, റീസ ഹെൻഡ്രിക്‌സ്, ഹെൻറിച്ച് ക്ലാസെൻ, കേശവ് മഹാരാജ്, മിഹ്‌ലാലി എംപോങ്വാന, ഡേവിഡ് മില്ലർ, വിയാൻ മൾഡർ, ആൻഡിലെ ഫെഹ്‌ലുക്‌വായോ, തബ്രെയ്‌സ്‌സെൻ ക്‌വാൻസി, തബ്രെയ്‌സ് ഷംസി. ലിസാദ് വില്യംസും.
ദക്ഷിണാഫ്രിക്കയുടെ ടെസ്റ്റ് ടീം: ടെംബ ബാവുമ (C), ഡേവിഡ് ബെഡിംഗ്ഹാം, നാന്ദ്രെ ബർഗർ, ജെറാൾഡ് കോറ്റ്‌സി, ടോണി ഡി സോർസി, ഡീൻ എൽഗാർ, മാർക്കോ ജാൻസെൻ, കേശവ് മഹാരാജ്, ഏയ്ഡൻ മർക്രം, വിയാൻ മൾഡർ, ലുങ്കി എൻഗിഡി, കീഗൻ പീറ്റേഴ്‌സൺ, കഗിസോ റബാഡ, കെയ്‌ൽ വെരെയ്നെ.