മെസ്സി ഇറങ്ങിയിട്ടും രക്ഷയില്ല; ഇന്‍റർ മയാമിക്ക് വീണ്ടും തോൽവി
മേജർ ലീഗ് സോക്കറിൽ ഇന്‍റർ മയാമിക്ക് വീണ്ടും തോൽവി. സൂപ്പർ താരം ലയണൽ മെസ്സി പരിക്കിൽ നിന്ന് മോചിതനായി തിരിച്ചെത്തിയ മത്സരത്തിൽ സിൻസിനാറ്റിക്കെതിരെ 1-0നായിരുന്നു മയാമിയുടെ തോൽവി. ഹോം ഗ്രൗണ്ടായ ഡി.ആർ.വി പി.എൻ.കെ സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ ആരാധകരെ നിരാശരാക്കിയാണ് മയാമി വീണ്ടും തോൽവിയേറ്റുവാങ്ങിയത്. മത്സരത്തിന്‍റെ 55ാം മിനിറ്റിൽ മെസ്സി ഇറങ്ങിയപ്പോൾ സ്റ്റേഡിയത്തിൽ ആരവമുയർന്നു. എന്നാൽ, ആരാധകരെ ഞെട്ടിച്ചുകൊണ്ട് 78ാം മിനിറ്റിൽ അൽവാരോ ബരിയൽ സിൻസിനാറ്റിയുടെ ഗോൾ നേടി. പിന്നീട് കിണഞ്ഞു ശ്രമിച്ചിട്ടും മയാമിക്ക് ഗോളിലേക്കെത്താനായില്ല. പരാജയം മയാമിയുടെ പ്ലേ ഓഫ് സാധ്യത ഇല്ലാതാക്കി.
കഴിഞ്ഞ മത്സരത്തിൽ ഷികാഗോ ഫയറിനോട് 4-1ന്‍റെ തോൽവിയാണ് ഇന്‍റർ മയാമി വഴങ്ങിയത്. മെസ്സി കളിച്ചിരുന്നില്ല. അതിന് മുമ്പത്തെ മത്സരത്തിൽ ന്യൂയോർക് സിറ്റിയുമായി 1-1ന് സമനില വഴങ്ങി.
DSAADSADSADS