ഇംഗ്ലണ്ടും ഓസ്ട്രേലിയയും കളിക്കുന്നതുപോലെ ഞങ്ങൾ കളിക്കും’; പാകിസ്താൻ


ലോകകപ്പിൽ ആക്രമണോത്സുക ബാറ്റിംഗ് കാഴ്ചവെക്കുമെന്ന് പാകിസ്താൻ ഡയറക്ടർ ഓഫ് ക്രിക്കറ്റ് മിക്കി ആർതർ. ഇംഗ്ലണ്ടും ഓസ്ട്രേലിയയും കളിക്കുന്നതുപോലെ പാകിസ്താൻ കളിക്കും. കുറച്ച് സമയമെടുക്കുമെങ്കിലും അതാണ് പാകിസ്താൻ ക്രിക്കറ്റിനു പറ്റിയ രീതി. ഇംഗ്ലണ്ടും ഓസ്ട്രേലിയയും കളിക്കുന്നത് തങ്ങൾ പിന്തുടരുമെന്നും മിക്കി ആർതർ പറഞ്ഞു.

ഏകദിന ലോകകപ്പിൽ ഇന്ന് പാകിസ്താൻ ആദ്യ മത്സരത്തിനിറങ്ങുകയാണ്. നെതർലൻഡ്സ് ആണ് എതിരാളികൾ. ഹൈദരബാദിലെ രാജിവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് രണ്ടിന് മത്സരം ആരംഭിക്കും. താരതമ്യേന ദുർബലരായ നെതർലൻഡ്സിനെ പാകിസ്താൻ അനായാസം കീഴടക്കുമെന്നാണ് കരുതപ്പെടുന്നത്.

ഏഷ്യാ കപ്പിലെ മോശം പ്രകടനങ്ങളുടെ ആശങ്കയ്ക്കൊപ്പം സന്നാഹമത്സരങ്ങളിൽ രണ്ട് മത്സരങ്ങളും പരാജയപ്പെട്ടതും പാകിസ്താനു തലവേദനയാണ്. തോൽവി മാത്രമല്ല, ഈ രണ്ട് കളിയിലും ടീമിലെ പ്രധാന പേസർ ഷഹീൻ അഫ്രീദിയടക്കം തല്ലുവാങ്ങിയതും പാകിസ്താൻ്റെ ആശങ്ക വർധിപ്പിക്കുന്നു. നസീം ഷായുടെ പരുക്ക് അവരെ സാരമായി ബാധിച്ചിട്ടുണ്ട്. ഫോമിലല്ലാത്ത ഫഖർ സമാന് ഫോം കണ്ടെത്താനുള്ള അവസാന അവസരമാവും ഈ കളി.

article-image

asdadsadsadsads

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed