ഏഷ്യന്‍ ഗെയിംസ്; ക്രിക്കറ്റില്‍ ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ ഫൈനലില്‍, തിലക് വര്‍മയ്ക്ക് അര്‍ധ സെഞ്ചുറി


ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റില്‍ ഇന്ത്യ ഫൈനലില്‍. സെമിയില്‍ ബംഗ്ലാദേശിനെ ഒൻപത് വിക്കറ്റിന് തകര്‍ത്തെറിഞ്ഞാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം. ബംഗ്ലാദേശ് ഉയര്‍ത്തിയ 97 റണ്‍സ് വിജയലക്ഷ്യം 9.2 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. 26 പന്തില്‍ നിന്ന് ആറ് സിക്‌സും രണ്ട് ഫോറുമടക്കം 55 റണ്‍സോടെ പുറത്താകാതെ നിന്ന തിലക് വര്‍മയാണ് വിജയത്തിന് ചുക്കാന്‍ പിടിച്ചത്. ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്‌വാദ് 26 പന്തില്‍ നിന്ന് മൂന്ന് സിക്‌സും നാല് ഫോറുമടക്കം 40 റണ്‍സോടെ പുറത്താകാതെ നിന്നു. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 96 റണ്‍സ് ചേര്‍ത്തു. യശസ്വി ജയ്‌സ്വാളിന്റെ (0) വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ബംഗ്ലാദേശിന് ഒമ്പത് വിക്കറ്റുകളാണ് നഷ്ടമായത്. മൂന്ന് വിക്കറ്റ് നേടിയ സായ് കിഷോറാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. മൂന്ന് വിക്കറ്റ് നേടിയ സായ് കിഷോറാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. വാഷിംഗ്ടണ്‍ സുന്ദര്‍ രണ്ട് വിക്കറ്റെടുത്തു. 24 റണ്‍സ് നേടിയ ജേകര്‍ അലിയാണ് ബംഗ്ലാദേശിന്റെ ടോപ് സകോറര്‍.

മോശം തുടക്കമാണ് ബംഗ്ലാദേശിന് ലഭിച്ചത്. ആദ്യ ആറ് താരങ്ങളില്‍ ഒരാള്‍ മാത്രമാണ് രണ്ടക്കം കണ്ടത്. എടുത്തുപറയാന്‍ മുന്‍നിരയില്‍ പര്‍വേസ് ഹുസൈന്‍ ഇമോന്‍ (23) ഇന്നിംഗ്‌സ് മാത്രമാണുള്ളത്. മഹ്മുദുല്‍ ഹസന്‍ ജോയ് (5), സെയ്ഫ് ഹസന്‍ (1), സാക്കിര്‍ ഹുസൈന്‍ (0), അഫീഫ് ഹുസൈന്‍ (7), ഷഹദാത്ത് ഹുസൈന്‍ (5) എന്നിവര്‍ക്ക് തിളങ്ങാനായില്ല. മൃതുന്‍ജോയ് ചൗധരി (4), റാക്കിബുല്‍ ഹസന്‍ (14), റിപോണ്‍ മണ്ഡല്‍ (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍.

article-image

asdaasdadsadsads

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed