ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് അഞ്ചാം സ്വർണം
ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് അഞ്ചാം സ്വർണം. വനിതകളുടെ 50മീറ്റർ റൈഫിൾ 3 പൊസിഷനിൽ സ്വർണവും വെങ്കലവും ഇന്ത്യയ്ക്ക് ലഭിച്ചു. സിഫ്റ്റ് സാമ്ര കൗർ സ്വർണം നേടിയപ്പോൾ ആഷി ചൗസ്കിക്കാണ് വെങ്കലം. ലോക റെക്കോർഡ് നേട്ടത്തോടെയാണ് സാമ്രയുടെ സുവർണ നേട്ടം. ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 25 മീറ്റർ പിസ്റ്റൾ ഷൂട്ടിംഗിൽ ഇന്ത്യൻ സഖ്യം സ്വർണം നേടി. ഗെയിംസിൽ ഇന്ത്യയുടെ നാലാം സ്വർണമാണ് ഇത്. മനു ഭക്കർ, ഇഷ സിങ്, റിഥം സാങ്‌വാൻ എന്നിവർക്കാണ് സ്വർണം. മെഡൽ നിലയിൽ ഇന്ത്യ ഇപ്പോൾ ഏഴാം സ്ഥാനത്താണ്. 56 സ്വർണവും 30 വെള്ളിയും 13 വെങ്കലവുമായി ചൈന ഒന്നാമത് തുടരുമ്പോൾ ഇന്ത്യക്ക് നാല് സ്വർണവും അഞ്ച് വെള്ളിയും ഏഴ് വെങ്കലവുമുണ്ട്.
ഏഷ്യൻ ഗെയിംസ് 50 മീറ്റർ എയർ റൈഫിളിൽ ഇന്ത്യൻ വനിതകൾ വെളളി സ്വന്തമാക്കിയിരുന്നു. അഷി ചൗസ്കി, സാംറ സിഫ്റ്റ്, മാനിനി കൗശിക് എന്നിവർക്കാണ് മെഡൽ നേട്ടം. അഷി ചൗസ്കിയും സിഫ്റ്റ് സാമ്രയും വ്യക്തിഗത ഇനത്തിൽ ഫൈനലിൽ പ്രവേശിച്ചു.
asddsasadsad