മൊറോക്കോയിലെ ഭൂകമ്പബാധിതർക്ക് അഭയം നൽകി ക്രിസ്റ്റ്യാനോ റൊണാൾഡോ
മൊറോക്കോയിലെ ഭൂകമ്പബാധിതർക്ക് അഭയം നൽകാൻ മൊറോക്കോയിലെ തൻ്റെ ഹോട്ടൽ നൽകി ക്രിസ്റ്റ്യാനോ റൊണാൾഡോ. മാരാക്കേച്ചിലെ പ്രശസ്തമായ ‘പെസ്റ്റാന CR7’ എന്ന ആഡംബര ഹോട്ടലാണ് ഭൂകമ്പബാധിതർക്കായി പോർച്ചുഗീസ് താരം റൊണാൾഡോ നൽകിയത്. എന്നാൽ ഇതാദ്യമായല്ല റൊണാൾഡോയുടെ സഹായം ദുരിതബാധിതർക്ക് ലഭിക്കുന്നത്. മുൻപ് തുർക്കി−സിറിയ ദുരിതബാധിതർക്കായി ഒരു വിമാനം നിറയെ സാധനങ്ങൾ റൊണാൾഡോ അയച്ചിരുന്നു.
അതേസമയം മൊറോക്കോയിലെ ഹൈ അറ്റ്ലസ് പര്‍വതങ്ങളിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 2000 കടന്നു. ദുരന്തത്തില്‍ 2,059 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ദുരന്തം മാരാക്കേച്ചിലും പരിസര പ്രദേശങ്ങളിലും 300,000−ത്തിലധികം ആളുകളെ ബാധിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ഭൂകമ്പത്തില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ദുഃഖം രേഖപ്പെടുത്തി.
fghj