ഇന്തോനേഷ്യ മാസ്റ്റേഴ്സ് കിരീടം കിരൺ ജോർജ് സ്വന്തമാക്കി
ചരിത്രം കുറിച്ച് കിരൺ ജോർജ്. ഇന്തോനേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റൺ കിരീടം മലയാളി താരം കിരൺ ജോർജ് സ്വന്തമാക്കി. ഇന്ന് നടന്ന പുരുഷ സിംഗിൾസ് ഫൈനലിൽ ജപ്പാന്റെ കൂ തകഹാഷിയെ നേരിട്ടുള്ള ഗെയിമുകൾക്ക് പരാജയപ്പെടുത്തിയാണ് ജയം. ടൂർണമെന്റ് വിജയിക്കുന്ന ആദ്യ ഇന്ത്യൻ തരാമാണ് കിരൺ. കഴിഞ്ഞ വർഷം ഒഡീഷ ഓപ്പണിൽ കന്നി കിരീടം നേടിയ കൊച്ചിക്കാരനായ 23കാരൻ ലോക 82-ാം നമ്പർ താരം തകഹാഷിയെ 56 മിനിറ്റ് നീണ്ട പോരാട്ടത്തിൽ 21-19, 22-20 എന്ന സ്‌കോറിനാണ് പരാജയപ്പെടുത്തിയത്.
aasAa