ലോകകപ്പ് യോഗ്യത; ഇക്വഡോറിനെ തോൽപ്പിച്ച് അർജന്റീന
ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ കരുത്തരായ ഇക്വഡോറിനെ മറുപടിയില്ലാത്ത ഒരു ഗോളിന് അർജന്റീന തോൽപ്പിച്ചു. 78 ആം മിനിറ്റിൽ ഫ്രീകിക്കിലൂടെ ലയണൽ മെസിയാണ് അർജന്റീനയ്‌ക്കായി ഗോൾ നേടിയത്. ബ്യൂണസ് ഐറിസിലെ റിവർപ്ലേറ്റ് സ്‌റ്റേഡിയത്തിലായിരുന്നു മത്സരം.
2026ൽ അമേരിക്കയിലും മെക്‌സിക്കോയിലും ക്യാനഡയിലുമായാണ് അടുത്ത ലോകകപ്പ്. ആകെ ടീമുകൾ 48 എണ്ണമായി വർധിക്കുന്നതിനാൽ ഇത്തവണ ലാറ്റിനമേരിക്കയിൽനിന്ന് ആറ് സംഘങ്ങൾക്ക് നേരിട്ട് യോഗ്യതയുണ്ട്. നേരത്തേ ഇത് നാലായിരുന്നു. അർജന്റീനയെക്കൂടാതെ ബ്രസീലും ഉറുഗ്വേയും ഉൾപ്പെടെ 10 ടീമുകളാണ് മത്സരിക്കുന്നത്. ആദ്യ ആറുസ്ഥാനക്കാർ മുന്നേറും. എല്ലാ ടീമുകളും രണ്ടുതവണ പരസ്‌പരം ഏറ്റുമുട്ടുന്ന രീതിയിലാണ് ലാറ്റിനമേരിക്കയിലെ യോഗ്യതാ മത്സരരീതി. 2025 സെപ്‌തംബറിലാണ് അവസാന റൗണ്ട് മത്സരങ്ങൾ.
ASDADSAADSADS