കിരീട പോരിൽ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സും ഗുജറാത്ത് ടൈറ്റന്‍സും
ഐപിഎൽ പതിനാറാം സീസണിലെ കിരീട പോരാട്ടത്തിൽ ചെന്നൈ സൂപ്പര്‍ കിംഗ്സും ഗുജറാത്ത് ടൈറ്റന്‍സും ഏറ്റുമുട്ടും. ടൈറ്റൻസിൻ്റ തട്ടകമായ അഹമ്മദാബാദിൽ വൈകിട്ട് 7:30 നാണ് മത്സരം. കിരീടം നിലനിർത്താൽ ഹാർദിക് പാണ്ഡ്യയും യോദ്ധാക്കളും ഇറങ്ങുമ്പോൾ അഞ്ച് കിരീടങ്ങൾ നേടി കിരീട വേട്ടയിൽ മുംബൈക്കൊപ്പം എത്താനാണ് ധോണിപ്പട കളത്തിലിറങ്ങുന്നത്. മിന്നും ഫോമിലുള്ള ശുഭ്മാൻ ഗില്ലിലാണ് ഗുജറാത്ത് പ്രതീക്ഷകൾ. പതിവുപോലെ തന്നെ ധോണിയുടെ തന്ത്രങ്ങളിലാണ് ചൈന്നൈയുടെ ഹൈലൈറ്റ്. ഒന്നാം ക്വാളിഫയറിൽ ഗുജറാത്തിനെ തോല്പിച്ച ആത്മവിശ്വാസവും ചെന്നൈയുടെ തലക്കും സംഘത്തിനും കൂട്ടായിട്ടുണ്ട്.
ഈ സീസണിൽ പോയൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായിട്ടാണ് ഗുജറാത്ത് പ്ലേ ഓഫിലെത്തിയത്. ചെന്നൈയോട് തോറ്റെങ്കിലും കരുത്തരായ മുംബൈ തോൽ തകർത്താണ് അവർ ഫൈനൽ ടിക്കറ്റ് ഉറപ്പിച്ചത്. ബാറ്റ്സ്മാൻമാരെ തുണയ്ക്കുന്ന പിച്ചിൽ ടോസ് നിർണായകമാകില്ല എന്നാണ് റിപ്പോർട്ടുകൾ. ഇതാണ് ഞായറാഴ്ചയിലെ പോരിനെ പ്രവചനാതീതമാക്കുന്നത്. 193 റൺസാണ് അഹമ്മദാബാദിലെ ശരാശരി സ്കോർ. എട്ട് കളിയിൽ അഞ്ചിലും ജയിച്ചത് ആദ്യം ബാറ്റ് ചെയ്തവരാണ്. കലാശപ്പോരാട്ടത്തിൽ റൺമഴ പെയ്യും എന്ന് തന്നെയാണ് ക്രിക്കറ്റ് ആരാധകർ പ്രതീക്ഷിക്കുന്നത്.
അതസമയം, ഫൈനൽ പോരാട്ടം മഴയുടെ നിഴലിലാണ്. അഹമ്മദാബാദില്‍ ഞായറാഴ്ച വൈകിട്ട് മഴയ്‌ക്ക് സാധ്യതയുണ്ട് എന്ന് കാലാവസ്ഥാ പ്രവചനം. മഴയ്ക്കൊപ്പം കാറ്റും ഇടിമിന്നലും പ്രതീക്ഷിക്കുന്നതിനല്‍ മത്സരം ആരംഭിക്കുന്നത് ഇന്നും വൈകിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. വെള്ളിയാഴ്ച അഹമ്മദാബാദിൽ നടന്ന ഗുജറാത്തും മുംബൈയും തമ്മിലുള്ള രണ്ടാം ക്വാളിഫയര്‍ മഴ കാരണം വൈകിയിരുന്നു. ഇന്ന് വൈകിട്ട് മഴയ്‌ക്ക് 40 ശതമാനം സാധ്യതയാണ് അഹമ്മദാബാദ് നഗരത്തില്‍ സാധ്യത എന്നാണ് കാലാവസ്ഥാ പ്രവചനം.
lj;j;adsads