ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പ്: ലവ്‌ലിനയും നിഖാതും നിതുവും ഫൈനലില്‍


ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ 75കിലോ വിഭാഗത്തില്‍ ലവ്‌ലിന ബോര്‍ഗോഹെയ്‌നും 50 കിലോ വിഭാഗത്തില്‍ നിഖാത് സരിനും 48 കിലോ വിഭാഗത്തില്‍ നിതു ഗംഗാസും ഫൈനലില്‍.

വനിതകളുടെ 75 കിലോ വിഭാഗം സെമി ഫൈനല്‍ പോരാട്ടത്തില്‍ ലവ്‌ലിന ചൈനയുടെ ലി ക്യുവാനെയാണ് പരാജയപ്പെടുത്തിയത് ഒളിമ്പിക്‌സിലെ വെള്ളി മെഡല്‍ ജേതാവായിരുന്നു ലി. വാശിയേറിയ സെമി ഫൈനല്‍ പോരാട്ടത്തില്‍ 4-1 നാണ് ലവ്‌ലിന വിജയിച്ചത്. ടോക്യോ ഒളിമ്പിക് മെഡല്‍ ജേതാക്കള്‍ പരസ്പരം പോരാടിയ മത്സരം കൂടിയായിരുന്നു ഇത്. ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് വേണ്ടി വെങ്കല മെഡല്‍ നേടിയ താരമാണ് ലവ്‌ലിന. താരത്തിന്റെ ആദ്യ ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ് ഫൈനലാണിത്. മുന്‍പ് 2019ലും 2018ലും ലവ്‌ലിന ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയിരുന്നു.

റിയോ ഒളിമ്പിക്‌സില്‍ 50 കിലോ വിഭാഗത്തില്‍ വെങ്കല മെഡല്‍ നേടിയ കൊളംബിയയുടെ ഇന്‍ഗ്രിത് വലന്‍സിയയെ 5-0നാണ് നിഖാത് ഇടിച്ചിട്ടത്. കസാഖിസ്ഥാന്റെ ബല്‍കിബെകോവയെ 5-2നാണ് നിതു പരാജയപ്പെടുത്തിയത്.

article-image

dfgfdgfd

You might also like

Most Viewed