എംബാപ്പെ ഫ്രാൻസിന്റെ പുതിയ ക്യാപ്റ്റൻ
ഫ്രാൻസ് ദേശീയ ഫുട്ബോൾ ടീമിന്റെ പുതിയ ക്യാപ്റ്റനായി പിഎസ്ജിയുടെ യുവതാരം കിലിയൻ എംബാപ്പെ. മുൻ ക്യാപ്റ്റനും ഗോൾ കീപ്പറുമായി ഹ്യൂഗോ ലോറിസ് വിരമിച്ചതോടെയാണ് എംബാപ്പെയ്ക്ക് ക്യാപ്റ്റന്റെ ആംബാൻഡ് സമ്മാനിക്കാൻ ഫ്രഞ്ച് ഫുട്ബോൾ തീരുമാനിച്ചത്. 24കാരനായ താരം ഫ്രാൻസ് കോച്ച് ദിദിയർ ദെഷാംപ്‌സുമായി ചർച്ച നടത്തിയതിന് ശേഷമാണ് ക്യാപ്റ്റൻ പദവി ഏറ്റെടുത്തത്. അൻ്റോയിൻ ഗ്രീസ്‌മാനാണ് വൈസ് ക്യാപ്റ്റൻ.
ഫ്രാൻസിനായി ഏറ്റവുമധികം മത്സരങ്ങൾ കളിച്ചിട്ടുള്ള ലോറിസ് ലോകകപ്പിൽ പരാജയപ്പെട്ടതിനു പിന്നാലെ വിരമിക്കുകയായിരുന്നു. മത്സരത്തിൽ അർജൻ്റീനയ്ക്കെതിരെ പെനാൽറ്റി ഷൂട്ടൗട്ടിലാണ് ഫ്രാൻസ് കീഴടങ്ങിയത്. ഫൈനലിൽ എംബാപ്പെ ഹാട്രിക്ക് നേടിയിരുന്നു.
ദേശീയ ജഴ്സിയിൽ ആകെ 66 മത്സരങ്ങളാണ് എംബാപ്പെ കളിച്ചിട്ടുള്ളത്. ക്യാപ്റ്റനെന്ന നിലയിലുള്ള എംബാപ്പെയുടെ ആദ്യ പോരാട്ടം വെള്ളിയാഴ്ച നെതർലൻഡ്‌സിനെതിരെ നടക്കും. യൂറോ 2024 യോഗ്യതാ മത്സരമാണ് ഇത്.
dgfdsgf