ഹോക്കി ലോകകപ്പിന് ഇന്ന് തുടക്കം: ഇന്ത്യ - സ്പെയിൻ ആദ്യ പോരാട്ടം


ഹോക്കി ലോകകപ്പ് മത്സരങ്ങൾക്ക് ഇന്ന് ഒഡിഷയിൽ തുടക്കം. ആദ്യ ദിനം ഇന്ത്യ സ്പെയിനിനെ നേരിടും. അ‍ർജന്‍റീന-സൗത്ത് ആഫ്രിക്ക, ഓസ്ട്രേലിയ-ഫ്രാൻസ്, ഇംഗ്ലണ്ട്-വെയിൽസ് പോരാട്ടങ്ങളും ഇന്നുണ്ട്. ഇന്ത്യൻ സമയം രാത്രി ഏഴിനാണ് മത്സരം. ഗോൾവല കാക്കാൻ ഈ ലോകകപ്പിലും പി ആർ ശ്രീജേഷുണ്ട്.

സ്പെയി‌നിനെതിരെ നേർക്കുനേർ കണക്കിൽ ഇന്ത്യയാണ് മുന്നിൽ. 13 മത്സരങ്ങളിൽ ഇന്ത്യ ജയിച്ചപ്പോൾ 11ൽ സ്പെയിൻ ജയിച്ചു. ലോകത്തെ ഏറ്റവും മികച്ച ഗോൾ സ്കോറ‌ർമാറൊന്നും സ്പെയിൻ നിരയിലില്ല. പക്ഷെ വെല്ലുവിളി ഉയർത്തുന്ന താരങ്ങൾ സ്പെയിൻ നിരയിലുണ്ട്.

ലോകോത്തര നിലവാരമുള്ള സൗകര്യങ്ങളാണ് തുടര്‍ച്ചയായി രണ്ടാംവട്ടവും ഒഡിഷ ടൂര്‍ണമെന്‍റിന് വേദിയാവാന്‍ കാരണം. നാലാം തവണയാണ് ഇന്ത്യ ഹോക്കി ലോകകപ്പിന് വേദിയാവുന്നത്. 2018ല്‍ ഒഡിഷ തന്നെ ചാമ്പ്യന്‍ഷിപ്പിന് വേദിയായിരുന്നു. 17 ദിവസം ലോകകപ്പ് ഹോക്കി ചാമ്പ്യന്‍ഷിപ്പ് നീണ്ടുനില്‍ക്കും.ആകെ 16 ടീമുകള്‍ മത്സരിക്കുന്ന ടൂര്‍ണമെന്‍റില്‍ ആകെ 44 മത്സരങ്ങളാണുള്ളത്.

article-image

xfgdsfgdsg

You might also like

Most Viewed