ഖത്തര്‍ ലോകകപ്പ്: ഫ്രാൻസ്-മൊറോക്കോ സെമി പോരാട്ടം ഇന്ന്
ഖത്തര്‍ ലോകകപ്പ് രണ്ടാം സെമിയിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സും ആഫ്രിക്കന്‍ വമ്പന്മാരായ മൊറോക്കോയും ഇന്ന് നേർക്കുനേർ ഏറ്റുമുട്ടും. അൽ ബെയ്ത്ത് സ്റ്റേഡിയത്തിൽ ഇന്ത്യന്‍ സമയം രാത്രി 12.30നാണ് മത്സരം.
തുടര്‍ച്ചയായ രണ്ടാം ഫൈനലാണ് ഫ്രാൻസ് ലക്ഷ്യമിടുന്നത്. അപ്രതീക്ഷിത മുന്നേറ്റത്തിലൂടെ സെമിയിലെത്തിയ മൊറോക്കോ ടൂര്‍ണമെന്‍റില്‍ തോൽവി അറിയാത്ത ഏക ടീമാണ്.
ഇന്ന് ജയിക്കുന്ന ടീം ഫൈനലിൽ അർജന്റീനയുമായി ഏറ്റുമുട്ടും. ആദ്യ സെമി ഫൈനലിൽ ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് അർജന്റീന സെമി ബർത്തുറപ്പിച്ചത്.
SADF