ലോകകപ്പ് സെമിഫൈനൽ, ഫൈനൽ പോരാട്ടങ്ങളിൽ തട്ടാൻ ഇനി അൽ ഹിൽമ് പന്ത്


ഖത്തർ ലോകകപ്പിലെ സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾക്ക് ഉപയോഗിക്കുക പുതിയ പന്ത്. അൽ ഹിൽമ് എന്നാണ് പുതിയ പന്തിൻറെ പേര്. സ്വപ്നം എന്നാണ് അർത്ഥം. കളിക്കാരുടെ ഓരോ ടച്ചും രേഖപ്പെടുത്തുന്ന ടെക്നോളജി പുതിയ പന്തിലുമുണ്ട്. വിശ്വ കിരീടമെന്ന സ്വപ്നത്തിലേക്ക് 4 ടീമുകൾ 2 ജയമകലെ നിൽക്കുമ്പോൾ, അൽ ഹിൽമ് , അഥവാ ദി ഡ്രീം എന്ന പേരുള്ള പുതിയ പന്തിനെ അവതരിപ്പിച്ചതാണ് ശ്രദ്ധേയം. അഡിഡാസ് തന്നെയാണ് പന്ത് രൂപകൽപന ചെയ്ത് നിർമിച്ചത്.

ക്വാർട്ടർ ഫൈനൽ വരെ രിഹ്‍ല എന്ന പന്തായിരുന്നു ഉപയോഗിച്ചിരുന്നത്. രിഹ്‍ല എന്നാൽ യാത്ര, പ്രയാണം എന്നാണ് അർത്ഥം. 2010ന് ശേഷമുള്ള കണക്കുകൾ നോക്കുമ്പോൾ ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റവും കുറഞ്ഞ ഗോൾ വന്ന ലോകകപ്പാണ് ഖത്തറിലേത്. 48 മത്സരങ്ങളിൽ നിന്ന് ബ്രസീലിൽ 136 ഗോളുകൾ വന്നപ്പോൾ റഷ്യയിൽ 122 ഗോളായി അത് കുറഞ്ഞു.

article-image

jkh

You might also like

Most Viewed