ആരാധകർക്ക് സന്തോഷ വാർത്ത: ബ്രസീൽ സൂപ്പർ താരം നെയ്മർ ടീമിലേക്ക് തിരിച്ചെത്തുന്നു

ലോകകപ്പിലെ ആദ്യ മത്സരത്തിൽ പരിക്കേറ്റ് പുറത്തായ ബ്രസീലിന്‍റെ സൂപ്പർ താരം നെയ്മർ ടീമിലേക്ക് തിരിച്ചെത്തുന്നു. പ്രീ ക്വാർട്ടറിൽ നെയ്മർ കളിക്കുമോ എന്ന കാര്യത്തിൽ ഉറപ്പ് വന്നിട്ടില്ലെങ്കിലും താരത്തിന്‍റെ പരിക്ക് സംബന്ധിച്ച പുതിയ വിവരങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. വിശ്രമത്തിലായിരുന്ന നെയ്മർ പരിശീലനം ആരംഭിച്ചു. താരം തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.
ഇപ്പോൾ സുഖം തോന്നുന്നു എന്ന് കുറിച്ച് കൊണ്ട് പരിശീലനം വീണ്ടും തുടങ്ങിയതിന്‍റെ ചിത്രങ്ങൾ നെയ്മർ പങ്കുവെച്ചത്. നേരത്തെ, സെർബിയക്കെതിരെയുള്ള മത്സരത്തിലാണ് നെയ്മർക്ക് പരിക്കേറ്റത്. താരത്തിന് ഖത്തർ ലോകകപ്പിലെ ഗ്രൂപ്പ് മത്സരങ്ങൾ നഷ്ടമാകുമെന്ന് ഉറപ്പായിരുന്നു. പിന്നാലെ ആരാധകരെ ആശ്വസിപ്പിക്കുന്ന കുറിപ്പുമായി നെയ്മർ രംഗത്ത് വന്നിരുന്നു.
‘കരിയറിലെ ഏറ്റവും കഠിനമായ ദിനങ്ങളിലൊന്നാണിത്. വീണ്ടും ലോകകപ്പിൽ പരിക്കിന്‍റെ തിരിച്ചടിയേറ്റിരിക്കുന്നു. എന്നാൽ, എന്‍റെ രാജ്യത്തിനും സഹതാരങ്ങൾക്കുമായി ശക്തമായി തിരിച്ചെത്തും’ നെയ്മർ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. കണങ്കാലിന് പരിക്കേറ്റതിന് പിന്നാലെ സ്വിറ്റ്സർലൻഡിനെതിരായ ബ്രസീലിന്‍റെ മത്സരത്തിന് മുമ്പ് നെയ്മർക്ക് പനിയും ബാധിച്ചിരുന്നു.
ftuftu