ഹിജാബ് ധരിക്കാതെ മത്സരിച്ചു; അത്ലറ്റ് എൽനാസ് റെക്കാബിയുടെ വീട് തകർത്ത് ഇറാൻ ഭരണകൂടം

ഹിജാബ് ധരിക്കാതെ ഭക്ഷിണകൊറിയയിൽ മത്സരിച്ച അത്ലറ്റ് എൽനാസ് റെക്കാബിയോടുള്ള ഇറാൻ ഭരണകൂടത്തിന്റെ പകവീട്ടൽ തുടരുന്നു. രാജ്യത്തിന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനിയുടെ നിർദ്ദേശമനുസരിച്ച് ഇറാൻ പോലീസ് എൽനാസിന്റെ വീട് തകർത്തു. താരത്തിന്റെ മെഡലുകളും മറ്റും തെരുവിൽ വലിച്ചെറിഞ്ഞിരിക്കുന്നതായും തകർന്ന വീടിന് മുമ്പിലിരുന്ന് സഹോദരൻ ദാവൂദ് കരയുന്നതുമായ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്ത് വന്നു.
ദക്ഷിണ കൊറിയയിൽ നടന്ന ഒരു അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പിലാണ് ഹിജാബ് ധരിക്കാതെ ഇറാനിയൻ റോക്ക് ക്ലൈമ്പർ എൽനാസ് റെകാബി തന്റെ രാജ്യത്തെ പ്രതിനിധീകരിച്ചത് സോളിൽ നടന്ന ഏഷ്യൻ ക്ലൈംബിംഗ് മത്സരത്തിന്റെ ഫൈനലിൽ ഇറങ്ങിയപ്പോഴും അവർ തലയിൽ ഹിജാബ് ധരിച്ചിരുന്നില്ല.
നീണ്ട മുടി പറക്കാതിരിക്കാൻ ഒരു കറുത്ത ബാൻഡ് മാത്രം ധരിച്ചാണ് റെക്കാബി കളത്തിലിറങ്ങിയത്. 43 വർഷത്തെ ഇറാനിയൻ കായിക ചരിത്രത്തിലാദ്യമായാണ് ഒരു വനിത, ഹിജാബ് ഉപേക്ഷിച്ച് ഒരു മത്സരത്തിറങ്ങുന്നത്. ഇറാനിയൻ വനിതാ അത്ലറ്റുകളും കായികതാരങ്ങളും ഹിജാബ് ധരിക്കണമെന്നത് നിയമമാണ്. എന്റെ നാട്ടിലെ ധീരരായ എല്ലാ പോരാളികൾക്കുമൊപ്പം എന്നായിരുന്നു മത്സരത്തിന് ശേഷം എൽനാസ് റെക്കാബിയുടെ പ്രതികരണം.
6rt86