ഖത്തർ ലോകകപ്പ് : പ്രീക്വാർട്ടർ മത്സരങ്ങൾ ഇന്ന് മുതൽ, 1000 തികയ്ക്കാൻ മെസ്സി


ലോകകപ്പ് ഫുട്‌ബോളിന്റെ പ്രീക്വാർട്ടർ ആദ്യദിനത്തിലെ ആദ്യ മത്സരത്തിൽ നെതർലാൻഡ് ഇന്ന് യു എസ് എയെ നേരിടും. അവസാന മത്സരത്തിൽ ആതിഥേയരായ ഖത്തറിനെ തോൽപ്പിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് അർജന്റീന പ്രീക്വാർട്ടറിലെത്തിയത്. വെയ്ൽസ് ഉൾപ്പെടെയുള്ളവരെ പിന്തള്ളിയാണ് യു എസ് എ പ്രീക്വാർട്ടർ യോഗ്യത നേടിയത്.

ലോകകപ്പ് ഫുട്‌ബോളിന്റെ പ്രീക്വാർട്ടർ ആദ്യദിനത്തിലെ രണ്ടാം മത്സരത്തിൽ അർജന്റീന ഇന്ന് ഓസ്‌ട്രേലിയയെ നേരിടും. അവസാന മത്സരത്തിൽ പോളണ്ടിനെ തോൽപ്പിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് അർജന്റീന പ്രീക്വാർട്ടറിലെത്തിയത്. ഗ്രൂപ്പ് ഡിയിൽ ഡെന്മാർക്ക് ഉൾപ്പെടെയുള്ളവരെ പിന്തള്ളിയാണ് ഓസ്‌ട്രേലിയ പ്രീക്വാർട്ടർ യോഗ്യത നേടിയത്.

അർജന്റീനിയൻ ഇതിഹാസതാരം ലയണൽ മെസിക്ക് ഇന്നത്തെ മത്സരം ചരിത്രമുഹൂർത്തം കൂടിയാണ്. പ്രൊഫഷനൽ കരിയറിൽ ഇന്ന് ആയിരം മത്സരങ്ങൾ പൂർത്തിയാക്കാനൊരുങ്ങുകയാണ് സൂപ്പർതാരം. ദേശീയ ടീമിനായി ഇന്ന് 169-ാമത്തെ മത്സരത്തിനാണ് മെസി ഇറങ്ങുന്നത്. ക്ലബ് ഫുട്‌ബോളിൽ ബാഴ്‌സലോണയ്ക്കായി 778 മത്സരങ്ങളിലും നിലവിലെ ടീമായ പി.എസ്.ജിക്കായി 53 മത്സരങ്ങളിലും ബൂട്ടണിഞ്ഞിട്ടുണ്ട്.

 

article-image

aa

You might also like

Most Viewed