ഐപിഎലിൽ ഒരു ടീമിൽ 12 പേർ ; ‘ഇംപാക്ട് പ്ലയർ’ നിയമവുമായി ബിസിസിഐ
ഐപിഎലിൽ ‘ഇംപാക്ട് പ്ലയർ’ നിയമവുമായി ബിസിസിഐ. വരുന്ന സീസൺ മുതൽ നിയമം പ്രാബല്യത്തിൽ വരും ബിഗ് ബാഷ് ലീഗിൽ നിന്ന് പ്രചോദനമുൾക്കൊണ്ടതാണ് ഇംപാക്ട് പ്ലയർ. ബിസിസിഐയുടെ ടി-20 ആഭ്യന്തര ടൂർണമെൻ്റായ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഈ സീസണിൽ ‘ഇംപാക്ട് പ്ലയർ’ നിയമം നിലവിൽ വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഐപിഎലിലേക്കും ഈ നിയമം എത്തുന്നത്.
മത്സരത്തിനിടെ പ്ലെയിങ്ങ് ഇലവനിലെ ബാറ്റ് ചെയ്തതോ പന്തെറിഞ്ഞതോ ആയ ഒരു താരത്തിനു പകരം മറ്റൊരു താരത്തെ ഉൾപ്പെടുത്താൻ ടീമുകൾക്ക് സാധിക്കും. ഇതാണ് ഇംപാക്ട് പ്ലയർ. എന്നാൽ, 11 പേർ മാത്രമേ ഫീൽഡിൽ ഉണ്ടാവാൻ പാടുള്ളൂ.
ഈ മാസം 23നാണ് ഐപിഎൽ മിനി ലേലം. ഇത് ആദ്യമായാണ് കൊച്ചി താരലേലത്തിനു വേദിയാവുക.
AA