പരിക്ക് ഭേദമാകുന്നതായി റിപ്പോർട്ട്, കരീം ബെന്‍സേമ ഫ്രഞ്ച് ടീമിനൊപ്പം ചേരും
ഫ്രഞ്ച് സ്‌ട്രൈക്കര്‍ കരീം ബെന്‍സേമ ലോകകപ്പ് ടീമിനൊപ്പം ചേരും. പരിക്ക് ഭേദമാകുന്നതായും ഖത്തറിലേക്ക് ഉടന്‍ എത്തിയേക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ലോകകപ്പ് നിലനിര്‍ത്താന്‍ ഖത്തറിലേക്ക് വിമാനം കയറിയ ഫ്രാന്‍സിനേറ്റ ആദ്യ തിരിച്ചടിയായിരുന്നു കരീം ബെന്‍സിമയുടെ പരിക്ക്. പരിക്ക് ഭേദമാകുമെന്ന പ്രതീക്ഷയില്‍ ടീമിനൊപ്പം ഖത്തറിലെത്തിയ ബെന്‍സേമയ്ക്ക് പക്ഷേ തിരികെ പോകേണ്ടി വന്നു.
എന്നാല്‍, സൂപ്പര്‍ സ്‌ട്രൈക്കര്‍ ബെന്‍സേമയെ കോച്ച് ദിദിയെ ദഷാം ടീം ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയിരുന്നില്ല. പ്രതീക്ഷിച്ച വേഗത്തില്‍ പരിക്കില്‍ നിന്ന് മുക്തനാകാത്തതിനാല്‍ ബെന്‍സേമ ചികിത്സക്കായി തിരികെ സ്‌പെയിനിലേക്ക് മടങ്ങിയിരുന്നു. ഇപ്പോള്‍ പരിക്ക് ഭേദമാകുന്നുവെന്നും ഖത്തറിലേക്ക് താരം തിരികെയെത്തുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
ഇനി തിരികെ ടീമിനൊപ്പം ചേരാനായില്ലെങ്കിലും ഫ്രാന്‍സ് കപ്പ് നേടിയാല്‍ വിജയികള്‍ക്കുള്ള മെഡലിന് ഫിഫയുടെ ചട്ടം അനുസരിച്ച് ബെന്‍സേമയും അര്‍ഹനാകും. മുന്‍ അര്‍ജന്റീനന്‍ നായകന്‍ ഡാനിയേല്‍ പസറല്ലയാണ് ഇക്കാര്യത്തില്‍ ബെന്‍സെമയുടെ മുന്‍ഗാമി.
aaa