അയാൾ സ്വാർത്ഥനായിരുന്നു, ഒരു വേലക്കാരനെപ്പോലെ എന്നോട് പെരുമാറി ; മുൻ ക്യാപ്റ്റനെതിരെ ആരോപണങ്ങളുമായി വസീം അക്രം
മുൻ ക്യാപ്റ്റൻ സലീം മാലിക്കിനെതിരെ ഗുരുതര ആരോപണങ്ങളുമായി പാകിസ്താൻ ഇതിഹാസ ക്രിക്കറ്റർ വസീം അക്രം. താൻ പുതുമുഖമായി ടീമിലെത്തിയപ്പോൾ സലീം മാലിക്ക് ഒരു വേലക്കാരനെപ്പോലെയാണ് തന്നോട് പെരുമാറിയതെന്ന് അക്രം തൻ്റെ ആത്‌മകഥയായ ‘സുൽത്താൻ; എ മെമോയർ’ എന്ന പുസ്തകത്തിലൂടെ ആരോപിക്കുന്നു.
“താൻ പുതുമുഖമാണെന്നത് സലീം മാലിക്ക് മുതലെടുത്തു. അയാൾ സ്വാർത്ഥനായിരുന്നു. ഒരു വേലക്കാരനെപ്പോലെ എന്നോട് പെരുമാറി. മസാജ് ചെയ്തുനൽകാൻ എന്നോട് അയാൾ ആവശ്യപ്പെട്ടു. അയാളുടെ വസ്ത്രങ്ങളും ഷൂസും വൃത്തിയാക്കാനും എന്നോട് കല്പിച്ചു.”- അക്രം പറയുന്നു.
എന്നാൽ, അക്രമിൻ്റെ ആരോപണങ്ങൾ സലിം മാലിക്ക് തള്ളി. “ഞാൻ അദ്ദേഹത്തെ വിളിച്ചു. പക്ഷേ, അദ്ദേഹം കോളെടുത്തില്ല. അങ്ങനെ എഴുതിയത് എന്തിനെന്ന് ഞാൻ ചോദിക്കും. സ്വാർത്ഥനായിരുന്നെങ്കിൽ അദ്ദേഹത്തിന് ഞാൻ പന്തെറിയാൻ അവസരം നൽകുമായിരുന്നില്ലല്ലോ.”- സലിം മാലിക്ക് പറയുന്നു. 1992 മുതൽ 1995 വരെയാണ് മാലിക്കിന്റെ ക്യാപ്റ്റൻസിയിൽ അക്രം കളിച്ചത്.
aaa