സഞ്ജുവിന് വേണ്ടി വാദിച്ച് മുൻ ന്യൂസിലൻഡ് താരം
മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസണ് കൂടുതൽ അവസരങ്ങൾ നൽകണമെന്ന് ന്യൂസീലൻഡ് മുൻ പേസറും കമൻ്റേറ്ററുമായ സൈമൾ ഡുൾ. ദേശീയ ടീമിലെ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പർ ഋഷഭ് പന്തിൻ്റെയും സഞ്ജു സാംസണിൻ്റെയും പ്രകടനങ്ങൾ താരതമ്യം ചെയ്താണ് അഭിമുഖത്തിൽ സൈമൺ ഡുളിൻ്റെ പ്രതികരണം.
“ഋഷഭ് പന്തിൻ്റെ കണക്കുകൾ ഭേദപ്പെട്ടതാണ്. 30 മത്സരങ്ങളോളം കളിച്ചപ്പോൾ ശരാശരി വെറും 35 ആണ്. സ്ട്രൈക്ക് റേറ്റ് നല്ലതാണ്. പക്ഷേ, 11 മത്സരങ്ങളിൽ നിന്ന് സഞ്ജുവിൻ്റെ ശരാശരി 60ൽ അധികമാണ്. സഞ്ജു മോശം വിക്കറ്റ് കീപ്പറുമല്ല. അയാൾ കൂടുതൽ അവസരങ്ങൾ അർഹിക്കുന്നു എന്ന് ഞാൻ കരുതുന്നു. ഋഷഭ്- സഞ്ജു ചർച്ചകളിൽ പന്തിനെപ്പറ്റി ഒരുപാട് കേൾക്കാറുണ്ട്. അയാളാണ് ഇന്ത്യൻ ടീമിൻ്റെ ഭാവി എന്നൊക്കെ. പക്ഷേ, വൈറ്റ് ബോൾ ക്രിക്കറ്റിൽ അയാൾ പ്രത്യേകിച്ച് ഒന്നും ചെയ്തിട്ടില്ല. അസാമാന്യ ടെസ്റ്റ് പ്ലയറാണ്. അതിൽ തർക്കമില്ല. പക്ഷേ, വൈറ്റ് ബോൾ ക്രിക്കറ്റ് അദ്ദേഹം മികച്ച താരമാണോ? അതിൽ എനിക്ക് സംശയമുണ്ട്.”- ഡുൾ പറഞ്ഞു.
AAA