ലയണൽ മെസ്സിക്കെതിരെ ഗുരുതര ആരോപണവുമായി കനേലോ അൽവാരസ്
മെക്സിക്കോക്കെതിരായ വിജയത്തെ തുടർന്ന് ഡ്രസ്സിങ് റൂമിൽ നടന്ന ആഘോഷത്തിനിടെ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി മെക്സിക്കൊ പതാകയും ജഴ്സിയും നിലത്തിട്ട് ചവിട്ടിയെന്ന് ആരോപണം. ആഘോഷത്തിന്റെ വിഡിയോ പുറത്തുവന്നതോടെ ബോക്സർ ലോക ചാമ്പ്യൻ കനേലോ അൽവാരസ് ആണ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്.മത്സരശേഷമുള്ള അര്‍ജന്‍റീന ഡ്രസ്സിങ് റൂമിലെ ആഘോഷത്തിലാണ് വിവാദ സംഭവം. അര്‍ജന്‍റീന താരം നിക്കോളാസ് ഒട്ടമെൻഡി പങ്കുവെച്ച വിഡിയോയില്‍ നിലത്തിട്ട ഒരു തുണിയില്‍ മെസ്സി തട്ടുന്നത് കാണാം. ഇത് മെക്സിക്കന്‍ ജഴ്സിയാണ് എന്നാണ് വാദം. 'ഞങ്ങളുടെ കൊടിയും ജഴ്സിയും ഉപയോഗിച്ച് മെസ്സി തറ വൃത്തിയാക്കുന്നത് കണ്ടോ, ഞാന്‍ ഒരിക്കലും അവനെ നേരിട്ട് കാണാതിരിക്കട്ടെയെന്ന് മെസ്സി ദൈവത്തോട് പ്രാര്‍ഥിക്കട്ടെ' എന്ന കുറിപ്പോടെയാണ് താരത്തിന്റെ ട്വിറ്റർ പോസ്റ്റ്. സംഭവം സമൂഹ മാധ്യമങ്ങളിൽ ചൂടേറിയ ചർച്ചക്ക് വഴിവെച്ചിരിക്കുകയാണ്.
rn
മെക്സിക്കന്‍ കളിക്കാരനിൽനിന്ന് കളിയോര്‍മയായി ലഭിച്ച ജഴ്സിയാകാം ഇതെന്നാണ് കരുതുന്നത്. മെസ്സി അത് ചവിട്ടുന്നില്ലെന്നും കാലുകൊണ്ട് നീക്കിയിട്ടതാണെന്നും വാദം ഉയരുന്നുണ്ട്. ഗ്രൂപ്പ് സിയിലെ നിർണായക മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിനാണ് അർജന്റീന മെക്സിക്കോയെ തോൽപിച്ചത്. ആദ്യ കളിയിൽ സൗദി അറേബ്യയോട് അപ്രതീക്ഷിത തോൽവി വഴങ്ങിയ അർജന്റീനക്ക് അടുത്ത റൗണ്ടിലേക്ക് മുന്നേറാൻ വിജയം അനിവാര്യമായിരുന്നു. ലയണൽ മെസ്സിയുടെയും എൻസോ ഫെർണാണ്ടസിന്റെയും ഗോളുകളിലാണ് അവർ ജയിച്ചുകയറിയത്.
AA