ഒന്നാം സ്ഥാനത്ത് സൂര്യകുമാർ യാദവ് തന്നെ!


ഐസിസിയുടെ (രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ) ട്വന്റി20 ബാറ്റിങ്ങ് റാങ്കിങ്ങിൽ ഇന്ത്യൻ താരം സൂര്യകുമാർ യാദവ് ഒന്നാം സ്ഥാനം നിലനിർത്തി. പാക്കിസ്ഥാന്റെ മുഹമ്മദ് റിസ്വാൻ, ബാബർ അസം എന്നിവരാണ് രണ്ട്, മൂന്ന് സ്ഥാനങ്ങളിൽ. ഇംഗ്ലണ്ട് ഓപ്പണർ അലക്സ് ഹെയ്ൽസ് 34-ാം റാങ്കിൽ നിന്ന് 12-ാം സ്ഥാനത്തേക്കു കുതിച്ചു.

ബോളർമാരിൽ ശ്രീലങ്കൻ താരം വാനിന്ദു ഹസരംഗയാണ് ഒന്നാമത്. അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാൻ രണ്ടും ഇംഗ്ലിഷ് താരം ആദിൽ റഷീദ് മൂന്നും സ്ഥാനങ്ങളിലുണ്ട്. ഓൾറൗണ്ടർമാരിൽ ഇന്ത്യയുടെ ഹാർദിക് പാണ്ഡ്യ മൂന്നാമതാണ്. ബംഗ്ലദേശ് നായകൻ ഷാക്കിബ് അൽ ഹസൻ, അഫ്ഗാന്റെ മുഹമ്മദ് നബി എന്നിവരാണ് യഥാക്രമം ആദ്യ 2 സ്ഥാനങ്ങളിൽ.

article-image

aaa

You might also like

Most Viewed