തുടർച്ചയായ 37 മത്സരങ്ങളിൽ അപരാജിതരായി അർജന്റീന : സന്നാഹ മത്സരത്തിൽ ക്രൊയേഷ്യ, ജർമനി, പോളണ്ട്, സ്വീഡണ് ജയം


ഖത്തർ ലോകകപ്പിനു മുൻപുള്ള അവസാന സന്നാഹ മത്സരം ആഘോഷമാക്കി അർജന്റീന. യുഎഇയെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. ഏയ്ഞ്ചൽ ഡി മരിയ ഇരട്ട ഗോൾ നേടിയപ്പോൾ, ലയണൽ മെസി, ജൂലിയൻ അൽവാര സ്, ജോകിൻ കൊറിയ എന്നിവർ ഓരോ ഗോളും നേടി. സൂപ്പർ താരങ്ങളെല്ലാം ഗോൾ കണ്ടെത്തിയത് അർജന്റീന പരിശീലകൻ സലോനിക്കിന് ആശ്വാസമായി. തുടർച്ചയായ 37 മത്സരങ്ങളാണ് മെസിയും സംഘവും തോൽവി അറിയാതെ പൂർത്തിയാക്കിയത്. 2019 കോപ്പ അമേരിക്ക സെമിയിൽ ബ്രസീലിനോടാണ് അർജന്റീന അവസാനമായി പരാജയപ്പെട്ടത്.

തോൽവിയിലും തലയുയർത്തിപ്പിടിച്ചാണ് യുഎഇയും മടങ്ങുന്നത്. സൂപ്പർതാര സംഘത്തെ പേടികൂടാതെ നേരിട്ട് യുഎഇ നിരവധി ഗോൾ അവസരങ്ങളാണ് സൃഷ്ടിച്ചത്. പലതും ഗോളാകാതെ വഴിമാറിയത് നിർഭാഗ്യംകൊണ്ടു മാത്രം.
നിലവിലെ റണ്ണറപ്പുകളായ ക്രൊയേഷ്യക്കും ജയം. സൗദി അറേബ്യയെ 0-1നു പരാജയപ്പെടുത്തി. 82-ാം മിനിറ്റിൽ ആന്ദ്രെ ക്രമറിച്ച് ക്രൊയേഷ്യയുടെ വിജയഗോൾ നേടി. അതോ‌ടൊപ്പം അവസാന സന്നാഹ മത്സരത്തിൽ ജർമനി എതിരില്ലാത്ത ഒരു ഗോളിനും , സ്വീഡൺ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കും, പോളണ്ട് എതിരില്ലാത്ത ഒരു ഗോളിനും വിജയം കൈവരിച്ചു.

article-image

aaaa

You might also like

Most Viewed