ലയണല്‍ മെസി അല്ലെങ്കിൽ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കപ്പ് ഉയർത്തണം : വെയ്ന്‍ റൂണി
ഫിഫ 2022 ഖത്തര്‍ ലോകകപ്പ് ഫുട്‌ബോള്‍ കിരീടം ആരു നേടും എന്ന് ചോദിച്ചാല്‍ തങ്ങളുടെ ഇഷ്ട ടീമിന്റെ പേര് പറയുകയാണ് ഇപ്പോഴുള്ള ഏറ്റവും വലിയ ട്രെന്‍ഡ്. സൂപ്പര്‍ താരങ്ങളുടെ ആരാധകര്‍ അവരുടെ ടീമിന്റെ പേരും പറയും. ലയണല്‍ മെസിയും അര്‍ജന്റീനയും കപ്പ് നേടണമെന്നും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ കപ്പുയര്‍ത്തണമെന്നും നെയ്മറിന്റെ ബ്രസീല്‍ ചാമ്പ്യനാകണമെന്നും കൈലിയന്‍ എംബാപ്പെയുടെ ഫ്രാന്‍സ് കിരീടം നിലനിര്‍ത്തണമെന്നും എല്ലാം വിവിധ അഭിപ്രായങ്ങള്‍ അന്തരീക്ഷത്തിലുണ്ട്.
ഇംഗ്ലീഷ് മുന്‍ താരവും ഇപ്പോള്‍ പരിശീലകനുമായ വെയ്ന്‍ റൂണി, ലോകകപ്പ് ആര് നേടണം എന്ന തന്റെ മനസിലിരിപ്പും വെളിപ്പെടുത്തി. ഇംഗ്ലണ്ട് കപ്പ് സ്വന്തമാക്കണം എന്നതാണ് വെയ്ന്‍ റൂണിയുടെ ഏറ്റവും വലിയ ആഗ്രഹം. അങ്ങനെ സംഭവിക്കില്ലെങ്കില്‍ ലയണല്‍ മെസി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരില്‍ ആരെങ്കിലും ഖത്തര്‍ ലോകകപ്പ് ഉയര്‍ത്തണം എന്നതാണ് വെയ്ന്‍ റൂണിയുടെ ആഗ്രഹം. ലോകകപ്പ് നേട്ടത്തോടെ അവരുടെ കരിയറിന് ശുഭപര്യവസാനം ആകട്ടെ എന്ന് ആശംസിക്കാനും വെയ്ന്‍ റൂണി മറന്നില്ല. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് വെയ്ന്‍ റൂണി ഇക്കാര്യം പറഞ്ഞത്. ഇരുവരുടെയും അവസാന ലോകകപ്പ് ആയിരിക്കും ഇതെന്നും അതുകൊണ്ടുതന്നെ ചരിത്രം രചിച്ച് പടിയിറങ്ങാന്‍ അവര്‍ക്ക് സാധിക്കട്ടെ എന്നും വെയ്ന്‍ റൂണി കൂട്ടിച്ചേര്‍ത്തു.
aee