ടോക്കിയോ പാരാലിന്പിക്‌സിന് നാളെ തുടക്കം


ടോക്കിയോ: പാരാലിന്പിക്‌സ് മത്സരങ്ങൾക്ക് നാളെ തുടക്കമാകും. ഒളിന്പിക്‌സിലെ പ്രകടനം ആവർത്തിക്കാനുറപ്പിച്ച് ഇന്ത്യൻ സംഘം നാളെ പാരാലിന്പിക്‌സിൽ ഇറങ്ങുന്നു. ടോക്കിയോ വിലെ ഒളിന്പിക്‌സിലെ അതേ സൗകര്യങ്ങൾ തന്നെയാണ് ഉപയോഗിക്കുന്നത്.  ദിവ്യാംഗർക്കായി നടക്കുന്ന ഒളിന്പിക്‌സാണ് പാരാലിന്പിക്‌സ് എന്ന പേരിൽ അറിയപ്പെടുന്നത്.

1960ലാണ് ആദ്യമായി പാരാലിന്പിക്‌സ് ആരംഭിച്ചത്. 23 രാജ്യങ്ങളുമായിട്ടായിരുന്നു തുടക്കം. ഇത്തവണ 5 സ്വർണ്ണമടക്കം 15 മെഡലുകൾ ലക്ഷ്യമിട്ടാണ് ഇന്ത്യൻ താരങ്ങൾ ഇറങ്ങുന്നത്. റിയോ പാരാലിന്പിക്‌സിൽ ഹൈജംപിൽ സ്വർണ്ണം നേടിയ മാരിയപ്പൻ തങ്കവേലുവാണ് ഇത്തവണ ഇന്ത്യൻ പതാക ഏന്തുന്നത്. ഇന്ത്യൻ താരങ്ങളെല്ലാം രണ്ടാഴ്ച മുന്നേ ടോക്കിയോ വിലെ ഒളിന്പിക്‌സ് ഗ്രാമത്തിലെത്തി.

ഇന്ത്യൻ പാരാലിന്പിക്‌സ് അസോസിയേഷനും കേന്ദ്ര കായിക മന്ത്രാലയവും സംയുക്തമായിട്ടാണ് താരങ്ങൾക്ക് യാത്ര അയപ്പ് നൽകിയത്. പാരാലിന്പിക്സ് ചരിത്രത്തിലെ ഇതുവരെയുള്ള ഏറ്റവും വലിയ സംഘമാണ് ഇത്തവണ ടോക്കിയോവിലേക്ക് എത്തിയത്. ഇന്ത്യക്കായി 54 താരങ്ങളാണ് മെഡൽവേട്ടയ്‌ക്കിറങ്ങുന്നത്. 9 ഇനങ്ങളിലായിട്ടാണ് 54 താരങ്ങൾ ടോക്കിയോവിൽ മത്സരിക്കുന്നത്. 5 സ്വർണ്ണമടക്കം 15 മെഡലുകളാണ് പുരുഷ വനിതാ താരങ്ങൾ ലക്ഷ്യമിടുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed