ഇപിഎൽ കിരീടം നേടി ലിവർപൂൾ


2024-25 സീസണിലെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ കിരീടം നേടി ലിവർപൂൾ എഫ്സി. ലീഗിൽ ടീമിന് നാല് മത്സരങ്ങൾ ശേഷിക്കെയാണ് ലിവർപൂൾ‌ കിരീടം സ്വന്തമാക്കിയത്. ലീഗ് കിരീടം ഉറപ്പിക്കാൻ ഒരു പോയിന്‍റ് മാത്രം വേണ്ടിയിരുന്ന മത്സരത്തിൽ ടോട്ടനത്തിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്തു. ലൂയിസ് ഡയസ്, അലക്സില് മക് അലിസ്റ്റർ, കോഡി ഗാക്പോ, മുഹമ്മദ് സാല എന്നിവരാണ് ലിവർപൂളിനായി ഗോളുകൾ നേടിയത്. ടോട്ടനം താരം ഡെസ്റ്റിനി ഉഡോഗിയുടെ ഓൺ ഗോളും ലിവർപൂളിന്‍റെ ഗോൾ പട്ടികയിലുണ്ട്. ഡൊമിനിക് സോളങ്കിയാണ് ടോട്ടനത്തിനായി ഗോൾ സ്കോർ ചെയ്തത്. 34 കളികളിൽ നിന്ന് 82 പോയിന്‍റാണ് ലിവർപൂളിന് ഉള്ളത്.

രണ്ടാമതുള്ള ആഴ്സണലിന് 67 പോയിന്‍റാണുള്ളത്. അവർക്കും നാല് മത്സരങ്ങളാണ് ബാക്കിയുള്ളത്. നാലിലും വിജയിച്ചാലും 79 പോയിന്‍റ് മാത്രം നേടാൻ സാധിക്കുള്ളു. ഇതോടെയാണ് ലിവർപൂൾ കിരീടം ഉറപ്പിച്ചത്.

article-image

ോ്േൈ്േൗേൈോ്

You might also like

Most Viewed