ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ പ്ലേയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി രോഹിത് ശര്‍മ

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ പ്ലേയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് വിരാട് കോലിയില്‍ നിന്ന് തിരിച്ചുപിടിച്ച് മുംബൈ ഇന്ത്യന്‍സ് ഓപ്പണര്‍ രോഹിത് ശര്‍മ. ഇന്നലെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തില്‍ 46 പന്തില്‍ പുറത്താവാതെ 76 റണ്‍സ് നേടിയ രോഹിത് ശര്‍മയായിരുന്നു ടോപ് സ്‌കോറര്‍. മത്സരത്തിലെ താരവും രോഹിത്തായിരുന്നു. ഇതോടെ 20 പുരസ്‌കാരങ്ങളായി രോഹിത്തിന്.
പഞ്ചാബിനെതിരായ മത്സരത്തില്‍ പ്ലേയര്‍ ഓഫ് ദ മാച്ചായ കോലി രോഹിത്തിനൊപ്പമുണ്ടായിരുന്നു. എന്നാല്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രോഹിത് മുന്നിലെത്തി. ഇന്ത്യന്‍ താരങ്ങളില്‍ എംഎസ് ധോണിയാണ് മൂന്നാമത്. 18 പുരസ്‌കാരങ്ങള്‍ ധോണിയുടെ അക്കൗണ്ടിലുണ്ട്. എന്നാല്‍ മൊത്തം പട്ടികയെടുത്താല്‍ രോഹിത് മൂന്നാം സ്ഥാനത്താണ്. 25 പ്ലയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരങ്ങളുമായി എ ബി ഡിവില്ലിയേഴ്‌സാണ് ഒന്നാമത്. രണ്ടാം സ്ഥാനത്ത് ക്രിസ് ഗെയ്ല്‍. 18 പുരസ്‌കാരങ്ങളുമായി ഡേവിഡ് വാര്‍ണര്‍, ധോണിക്കൊപ്പം അഞ്ചാമതുണ്ട്.
അതേസയം, ഈ സീസണില്‍ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് കയറി റോയല്‍ ചലഞ്ചേഴ്‌സ് സീനിയര്‍ താരം വിരാട് കോലി. ഇന്നലെ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ 73 റണ്‍സ് നേടിയതോടെയാണ് കോലി നാലാമതെത്തിയത്. എട്ട് മത്സരങ്ങില്‍ 322 റണ്‍സാണ് കോലിയുടെ സമ്പാദ്യം. 64.40 ശരാശരിയും 140.00 സ്‌ട്രൈക്ക് റേറ്റും കോലിക്കുണ്ട്. പഞ്ചാബിനെതിരായ മത്സരത്തിന് മുമ്പ് പത്താം സ്ഥാനത്തായിരുന്നു കോലി.
മുംബൈ ഇന്ത്യന്‍സിന്റെ സൂര്യകുമാര്‍ യാദവ് മൂന്നാം സ്ഥാനത്തേക്ക് കയറി. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ 30 പന്തില്‍ 68 റണ്‍സെടുത്തതോടെയാണ് സൂര്യ മൂന്നാം സ്ഥാനത്തെത്തിയത്. എട്ട് മത്സരങ്ങളില്‍ 333 റണ്‍സാണ് സൂര്യയുടെ സമ്പാദ്യം. അതേസമയം ലക്നൗ സൂപ്പര്‍ ജയന്റ്സിന്റെ നിക്കോളാസ് പുരാന്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. അവസാന രാജസ്ഥാന്‍ റോയല്‍സിനെതിരെ 11 റണ്‍സിന് പുറത്തായെങ്കിലും ഓറഞ്ച് ക്യാപ്പ് പുരാന്റെ തലയില്‍ തന്നെയാണ്. എട്ട് മത്സരങ്ങള്‍ കളിച്ച പുരാന്റെ അക്കൗണ്ടില്‍ 368 റണ്‍സുണ്ട്. ഏഴ് മത്സരം കളിച്ച സായ് സുദര്‍ശന്‍ രണ്ടാമത്. സായ് 365 റണ്‍സ് നേടി.
സൂര്യയുടേയും കോലിയുടേയും വരവോടെ ഗുജറാത്ത് ടൈറ്റന്‍സിന്റെ ജോസ് ബട്‌ലര്‍ അഞ്ചാമതായി. ഏഴ് മത്സരങ്ങളില്‍ 315 റണ്‍സാണ് ബട്ലര്‍ നേടിയത്. പിന്നില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍. എട്ട് മത്സരങ്ങളില്‍ നിന്ന് 307 റണ്‍സാണ് ജയ്സ്വാള്‍ നേടിയത്.
ിുി്ു