രാജസ്ഥാന്‍ റോയല്‍സ് നായകൻ റിയാൻ പരാഗിന് പിഴ ശിക്ഷ


ആറ് റണ്‍സിന് ചെന്നൈ സൂപ്പര്‍ കിംഗ്സിനെ തോല്‍പ്പിച്ച് സീസണിലെ ആദ്യ ജയം സ്വന്തമാക്കിയതിന് പിന്നാലെ രാജസ്ഥാന്‍ റോയല്‍സ് നായകൻ റിയാന്‍ പരാഗിന് പിഴശിക്ഷ. ചെന്നൈക്കെതിരായ മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്കിലാണ് നടപടി. 12 ലക്ഷം രൂപ പിഴയെടുക്കണം. രാജസ്ഥാന്‍ നായകാനായ സഞ്ജു സാംസണ് ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്കിടെ കൈവിരലിന് പരുക്കേറ്റതിനാലാണ് രാജസ്ഥാന്‍റെ ആദ്യ മൂന്ന് കളികളില്‍ റിയാന്‍ പരാഗ് നായകനായത്.

ആറ് റണ്‍സിനായിരുന്നു ചെന്നൈയെ രാജസ്ഥാന്‍ വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സടിച്ചപ്പോള്‍ ചെന്നൈക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തല്‍ 176 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. സീസണില്‍ ആദ്യമായാണ് കുറഞ്ഞ ഓവര്‍ നിരക്കിന് ശിക്ഷിക്കപ്പെടുന്നത് എന്നതിനാലാണ് ഏറ്റവും കുറഞ്ഞ പിഴയായ 12 ലക്ഷം രൂപയടക്കാന്‍ ശിക്ഷിക്കുന്നതെന്ന് ഐപിഎല്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

article-image

dsfdfsdefrssd

You might also like

Most Viewed