ആദ്യ മൂന്ന് മത്സരങ്ങളിൽ സഞ്ജു ബാറ്റർ മാത്രം; രാജസ്ഥാൻ റോയൽസിന് പുതിയ ക്യാപ്റ്റൻ

ഐപിഎൽ സീസണിലെ ആദ്യ മൂന്ന് കളികളിൽ ടീമിനെ നയിക്കാൻ താനുണ്ടാകില്ലെന്ന് സഞ്ജു സാംസൺ. പരിക്കിന് ശേഷം പൂർണ ഫിറ്റ്നസിലേക്ക് മടങ്ങിയെത്താത്തതാണ് സഞ്ജുവിന് തിരിച്ചടിയായിരിക്കുന്നത്. എന്നാൽ മൂന്നു മത്സരങ്ങളിലും സഞ്ജു ഒരു സ്പെഷലിസ്റ്റ് ബാറ്ററായി കളിക്കും. സഞ്ജുവിനു പകരം റിയാൻ പരാഗാണ് ഈ മത്സരങ്ങളിൽ രാജസ്ഥാൻ റോയൽസിനെ നയിക്കുക. ടീമില്‍ നായകന്‍മാരാവാന്‍ യോഗ്യരായ ഒട്ടേറെ താരങ്ങളുണ്ടെന്നും പരാഗിന് എല്ലാവരും പിന്തുണ നല്‍കണമെന്നും സഞ്ജു രാജസ്ഥാന്‍ ടീം മീറ്റിംഗില്‍ വ്യക്തമാക്കി.
2019 മുതൽ രാജസ്ഥാൻ റോയൽസിന് ഒപ്പമുള്ള പരാഗിനെ ഇക്കുറി മെഗാ ലേലത്തിന് മുൻപ് അവർ ടീമിൽ നിലനിർത്തുകയായിരുന്നു. സഞ്ജുവിന് പകരം ധ്രുവ് ജുറെലാകും ടീമിന്‍റെ വിക്കറ്റ് കാക്കുക. ഇംപാക്ട് പ്ലെയർ ആയി ഉൾപ്പെടെ സഞ്ജുവിനെ കളത്തിലെത്തിക്കാനാണ് രാജസ്ഥാൻ പദ്ധതിയിടുന്നത്. നേരത്തെ, ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിനിടെ കൈവിരലിന് പരിക്കേറ്റ് ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ചികിത്സയിലായിരുന്ന സഞ്ജു കഴിഞ്ഞ ദിവസം രാജസ്ഥാന്‍ ടീമിനൊപ്പം ചേർന്നിരുന്നു. ഈ മാസം 23 ന് സൺറൈസേഴ്സ് ഹൈദരാബാദിനെതിരേയാണ് രാജസ്ഥാൻ റോയൽസിന്‍റെ ആദ്യ മത്സരം. ഇതിനു ശേഷം ഈ മാസം 26ന് കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേയും 30ന് ചെന്നൈ സൂപ്പർ കിംഗ്സിനെതിരേയുമാണ് രാജസ്ഥാൻ റോയൽസിന് മത്സരങ്ങൾ.
swadsad