ധോണി ഫാൻസിനായി ഒരു ആപ്പ്!


ഇന്ത്യൻ ക്രിക്കറ്റിന്റെ ഇതിഹാസ നായകനും അന്താരാഷ്ട്ര ക്രിക്കറ്റിൽ എല്ലാ ഐസിസി കിരീടങ്ങളും ഇന്ത്യയ്ക്ക് സമ്മാനിച്ച ഒരേയൊരു ക്യാപ്റ്റനുമായ മഹേന്ദ്ര സിങ് ധോണിയുടെ സുഹൃത്തും അതിലുപരി അദ്ദേഹത്തിന്റെ കട്ട ഫാനുമായ പാലാക്കാരൻ സുഭാഷ് മാനുവലിന്റെ നേതൃത്വത്തിൽ ധോണി ഫാൻസിനായി ഒരു ആപ്പ്.

സുഭാഷ് മാനുവലിന്റെ നേതൃത്വത്തിലുള്ള സിംഗിള്‍ ഐഡിയാണ് ധോണി ഫാന്‍സ് ആപ്പ് (www.dhoniapp.com ) വികസിപ്പിച്ചത്. മുംബൈയിലെ ജെ.ഡബ്ല്യു മാരിയറ്റില്‍ നടന്ന ചടങ്ങില്‍ ക്രിക്കറ്റ് താരം എം.എസ് ധോണി ആപ്പിന്റെ ലോഞ്ചിങ് നിര്‍വഹിച്ചു. മലയാളിയും ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

ധോണിയുടെ ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ ആരാധകരുമായി പങ്കിടുന്ന പ്ലാറ്റ്‌ഫോമാണിത്. ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന്റെ ആരാധകര്‍ക്കായി ഇത്തരം ഒരു പ്ലാറ്റ്‌ഫോം തയാറാക്കുന്നത് ഇതാദ്യമായാണ്. ധോണിയുടെ അപൂര്‍വ ചിത്രങ്ങളും വിഡിയോകളും ഇവിടെ കാണാനാകും.

തന്റെ ചിത്രങ്ങളും വീഡിയോകളും ആദ്യം ധോണി പോസ്റ്റ് ചെയ്യുന്നതും ധോണി ആപ്പിലാകും. ധോണി ലൈവിൽ വരുമ്പോൾ ആരാധകർക്കു സംവദിക്കാനും അവസരമുണ്ടാകും. ഗൂഗിൾപ്ലേ സ്‌റ്റോറിലും ആപ് സ്റ്റോറിലും ലഭ്യമായ ആപ്പ് സൗജന്യമായി ഉപയോഗിക്കാനാകുമെന്ന് സിംഗിൾ ഐഡി സ്ഥാപകൻ സുഭാഷും സിഇഒ: ബിഷ് സ്മെയറും പറഞ്ഞു.

article-image

ef

You might also like

Most Viewed