വർഷങ്ങളുടെ സ്വപ്നം പൂവണിഞ്ഞു, കൂടുതൽ മലയാളി താരങ്ങൾ ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് എത്തും’: ബിനീഷ് കോടിയേരി

രണ്ട് റണ്‍സിന്‍റെ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി രഞ്ജി ട്രോഫിയില്‍ ഫൈനലുറപ്പിച്ച് കേരളം. കെ.സി.എ യിലും കെ.സി.എയുമായി ബന്ധപ്പെട്ട ഗ്രൗണ്ടുകളിലും മധുരവിതരണം ആരംഭിച്ചു. ഫൈനൽ പ്രവേശനത്തിന് ഇനി അവശേഷിക്കുന്നത് സാങ്കേതികത്വം മാത്രം, 10 വർഷത്തെ കെ.സി.എ യുടെ പ്രയത്നഫലമെന്ന് ജോയിൻ്റ് സെക്രട്ടറി ബിനീഷ് കോടിയേരി പറഞ്ഞു. മലയാളികളുടെ വർഷങ്ങളുടെ സ്വപ്നം പൂവണിഞ്ഞു.
കേരളത്തിൽ ക്രിക്കറ്റിന് വലിയ വളർച്ച. രഞ്ജി മത്സരത്തിന്റെ വ്യൂവർഷിപ്പും അതിനുദാഹരണം. കൂടുതൽ വൈകാതെ കൂടുതൽ മലയാളി താരങ്ങൾ ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് എത്തുമെന്നും ബിനീഷ് കോടിയേരി പറഞ്ഞു.
ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 429 റണ്‍സെന്ന നിലയിൽ അവസാന ദിനം ക്രീസിലിറങ്ങിയ ഗുജറാത്തിന് അഞ്ചാം ദിനം തുടക്കത്തിലെ രണ്ട് വിക്കറ്റുകള്‍ കൂടി നഷ്ടമാതോടെ 449-9 എന്ന സ്കോറിലേക്ക് വീണെങ്കിലും അവസാന വിക്കറ്റില്‍ പ്രിയാജിത് സിംഗ് ജഡേജയും അര്‍സാന്‍ നാഗ്വസ്വാലയും ചേര്‍ന്ന് പ്രതിരോധിച്ചു.
ഒടുവില്‍ ലീഡിനായി വെറും 3 റണ്‍സ് മാത്രം മതിയെന്ന ഘട്ടത്തില്‍ ആദിത്യ സര്‍വാതെയുടെ പന്തില്‍ ബൗണ്ടറിയടിക്കാന്‍ ശ്രമിച്ച നാഗ്വസ്വാലയുടെ ഷോട്ട് സല്‍മാന്‍ നിസാറിന്‍റെ ഹെല്‍മറ്റിലിടിച്ച് സ്ലിപ്പില്‍ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ കൈകളിലെത്തിയതോടെയാണ് കേരളം നാടകീയമായി ഫൈനല്‍ ഉറപ്പിച്ചത്.
daadadead