ബിസിസിഐ അന്താരാഷ്ട്ര വനിത ക്രിക്കറ്റര്‍ പുരസ്‌കാരം സ്മൃതി മന്ദാനക്ക്
ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ (ബിസിസിഐ) യുടെ 2025-ലെ മികച്ച അന്താരാഷ്ട്ര വനിതാ ക്രിക്കറ്റര്‍ക്കുള്ള പുരസ്‌കാരം ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ദാനയ്ക്ക്. 2021-ലും 2022-ലും ഇതേ പുരസ്‌കാരം താരം നേടിയിരുന്നു. ഏകദിനങ്ങളില്‍, 57.46 ശരാശരിയില്‍ 747 റണ്‍സ് സ്മൃതി സ്വന്തം പേരില്‍ കുറിച്ചിരുന്നു. പോയ വര്‍ഷത്തില്‍ നാല് ഏകദിന സെഞ്ചുറികള്‍ നേടിയത് വനിത ക്രിക്കറ്റിലെ റെക്കോര്‍ഡാണ്.
അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) വനിത ഏകദിന ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരവും നേരത്തെ ഇടംകൈയ്യന്‍ ബാറ്ററായ സ്മൃതി മന്ദാന നേടിയിരുന്നു. ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നല്‍കിയ വിവരമനുസരിച്ച് പ്രതികൂല സാഹചര്യങ്ങളിലും മികച്ച പ്രകടനം നടത്താന്‍ സ്മൃതിക്ക് കഴിയാറുണ്ട്. അത് കൊണ്ട് തന്നെ ബുദ്ധിമുട്ടേറിയ പരമ്പരകളില്‍ വലിയ റണ്‍സ് നേടി.
2024 ജൂണില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പര 3-0ന് ഇന്ത്യന്‍ വനിതകള്‍ സ്വന്തമാക്കിയിരുന്നു. ഈ പരമ്പരയില്‍ സെഞ്ച്വറിയടക്കം നേടി മന്ദാന മറ്റു കളിക്കാര്‍ക്ക് ഏറെ പ്രചോദനമായി മാറി. ഒക്ടോബറില്‍ ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ നിര്‍ണ്ണായക മത്സരത്തില്‍ മികച്ച സെഞ്ച്വറി കണ്ടെത്താന്‍ താരത്തിനായി. ഡിസംബറില്‍ പെര്‍ത്തില്‍ ഓസ്ട്രേലിയയ്ക്കെതിരെ കൂടി സെഞ്ച്വറി നേടി.
DESASASF