അണ്ടര്‍ 19 വനിതാ ലോകകപ്പില്‍ കിവീസിനെ വീഴ്ത്തി നൈജീരിയ
അണ്ടര്‍ 19 വനിതാ ട്വന്‍റി20 ലോകകപ്പില്‍ ന്യൂസിലന്‍ഡിനെ രണ്ടു റൺസിന് വീഴ്ത്തി നൈജീരിയ. മഴയെ തുടര്‍ന്ന് 13 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത നൈജീരിയ ഉയർത്തിയ 66 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കിവീസിന് ആറുവിക്കറ്റ് നഷ്ടത്തിൽ 63 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. മലേഷ്യയിലെ സരവാക് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ നൈജീരിയ്ക്കു വേണ്ടി ലിലിയന്‍ ഉഡെ 19 റൺസും ക്യാപ്റ്റന്‍ ലക്കി പിയറ്റി 18 റണ്‍സുമെടുത്തു. അതേസമയം, മറ്റാര്‍ക്കും നൈജീരിയന്‍ നിരയില്‍ രണ്ടക്കം കാണാന്‍ സാധിച്ചിരുന്നില്ല. മറുപടി ബാറ്റിംഗില്‍ ന്യൂസിലന്‍ഡിനു വേണ്ടി താഷ് വേക്‌ലിന്‍ (18), അനിക് ടോഡ് (19), ഇവ് വോളണ്ട് (14) എന്നിവർ പൊരുതിയെങ്കിലും രണ്ടു റൺസകലെ വീണു. ആറു റൺസുമായി അയാന്‍ ലാംബാറ്റ് പുറത്താവാതെ നിന്നു.
adswwassadas