മെല്‍ബണില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യ, ഓസീസിന് 184 റൺസ് ജയം


ഓസ്‌ട്രേലിയയ്ക്കെതിരായ മെൽബൺ ക്രിക്കറ്റ് ടെസ്റ്റിൽ തകര്‍ന്നടിഞ്ഞ് ഇന്ത്യ. അവസാനദിനം സമനിലയ്ക്കായി പിടിച്ചുനില്ക്കാൻ പോലും കഴിയാതെ 184 റണ്‍സിനായിരുന്നു ഇന്ത്യ അടിയറവു പറഞ്ഞത്. 340 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനെത്തിയ ഇന്ത്യ 155ന് പുറത്തായി. സ്‌കോര്‍: ഓസ്‌ട്രേലിയ 474 & 234, ഇന്ത്യ 369 & 155. 84 റണ്‍സ് നേടിയ യശസ്വി ജയ്‌സ്വാളാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഋഷഭ് പന്ത് 30 റൺസെടുത്തു. അതേസമയം, കൂട്ടത്തിൽ മറ്റാർക്കും രണ്ടക്കം പോലും കടക്കാനായില്ല. എക്‌ട്രാസ് ഇനത്തിൽ ലഭിച്ച 12 റൺസാണ് മൂന്നാമത്തെ ടോപ് സ്കോർ.

ഓസ്ട്രേലിയയ്ക്കു വേണ്ടി മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ പാറ്റ് കമ്മിന്‍സും സ്‌കോട്ട് ബോളണ്ടുമാണ് ഇന്ത്യൻ ബാറ്റിംഗ് നിരയെ തകർത്തത്. നഥാന്‍ ലയോൺ രണ്ടുവിക്കറ്റ് വീഴ്ത്തി. ഇരുവരും ചേർന്ന് കളി സമനിലയിലാക്കുമെന്ന പ്രതീതിയുണ്ടായി. എന്നാല്‍ ചായയ്ക്ക് ശേഷം ഇന്ത്യ വൻ തകർച്ചയെയാണ് നേരിട്ടത്. ഹെഡിന്‍റെ പന്തില്‍ പുറത്തായി. ക്രീസ് വിട്ടിറങ്ങി അനാവശ്യ ഷോട്ടിന് മുതിര്‍ന്ന പന്ത് മിച്ചല്‍ മാര്‍ഷിന് ക്യാച്ച് നല്‍കി മടങ്ങി. പിന്നീട് ഇന്ത്യൻ ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകരുകയായിരുന്നു.

article-image

ewew

You might also like

Most Viewed