വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ സ്പിൻ മാന്ത്രികൻ ആർ. അശ്വിൻ
ഇന്ത്യൻ സ്പിൻ മാന്ത്രികൻ ആർ. അശ്വിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ബ്രിസ്ബേനിൽ ഇന്ത്യ- ഓസ്ട്രേലിയ ടെസ്റ്റ് സമനിലയിൽ കലാശിച്ചതിനു പിന്നാലെയാണ് 38 കാരനായ താരം അപ്രതീക്ഷിതമായി വിരമിക്കൽ അറിയിച്ചത്. ഗാബ ടെസ്റ്റിന്‍റെ ഭാഗമായിരുന്നില്ലെങ്കിലും പരമ്പരയിലെ പിങ്ക് ബോൾ ടെസ്റ്റ് കളിച്ച ടീമിന്‍റെ ഭാഗമായിരുന്നു അശ്വിൻ. അന്താരാഷ്ട്ര ക്രിക്കറ്റിലും ടെസ്റ്റ് ക്രിക്കറ്റിലും ഇന്ത്യയുടെ രണ്ടാമത്തെ മുൻനിര വിക്കറ്റ് വേട്ടക്കാരനായ അശ്വിൻ 2011 നവംബർ ആറിന് ഡൽഹിയിൽ വെസ്റ്റ് ഇൻഡീസിനെതിരേയാണ് ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്. 106 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 537 വിക്കറ്റ് നേടുകയും ചെയ്തിട്ടുണ്ട്. ടെസ്റ്റിൽ അനിൽ കുംബ്ലെ (619) മാത്രമാണ് അദ്ദേഹത്തെക്കാൾ കൂടുതൽ വിക്കറ്റ് നേടിയത്. കൂടാതെ, 116 ഏകദിനങ്ങളിൽ നിന്നായി 156 വിക്കറ്റുകളും 65 ട്വന്‍റി20 മത്സരങ്ങളിൽ നിന്നായി 72 വിക്കറ്റുകളും നേടിയിട്ടുണ്ട്.
dfrsdfrsderswf