ഗാബയിൽ രസം കൊല്ലിയായി മഴ ; മത്സരം നിർത്തിവച്ചു
ഗാബ ടെസ്റ്റിൽ മഴ എത്തിയതോടെ മത്സരം നിർത്തിവച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഓസീസ് വിക്കറ്റ് നഷ്ടമാകാതെ 19 റൺസ് എന്ന നിലയിൽ നിൽക്കെ മഴ എത്തുകയായിരുന്നു. ടോസ് നേടിയ ഇന്ത്യൻ നായകന്‍ രോഹിത് ശര്‍മ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മൂടിക്കെട്ടിയ അന്തരീക്ഷവും പിച്ചിലെ പച്ചപ്പും പേസര്‍മാര്‍ക്ക് തുടക്കത്തില്‍ ആനുകൂല്യം നല്‍കുമെന്നതിനാലാണ് ബൗളിംഗ് തെരഞ്ഞെടുക്കുന്നതെന്ന് ഇന്ത്യൻ നായകന്‍ രോഹിത് ശര്‍മ പറഞ്ഞു.
അഡ്‌ലെയ്ഡ് ടെസ്റ്റ് കളിച്ച ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. പേസര്‍ ഹര്‍ഷിത് റാണക്ക് പകരം ആകാശ് ദീപ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ സ്പിന്നര്‍ ആര്‍. അശ്വിന് പകരം രവീന്ദ്ര ജഡേജയും ടീമിലെത്തി. ഓസ്ട്രേലിയയും ടീമിൽ ഒരു മാറ്റം വരുത്തിയിട്ടുണ്ട്. പേസര്‍ സ്കോട് ബോളണ്ടിന് പകരം ജോഷ് ഹേസല്‍വുഡ് ടീമില്‍ തിരിച്ചെത്തി.
asasas