ടി20; ബറോഡയെ ആറ് വിക്കറ്റിന് തകർത്ത് മുംബൈ ഫൈനലിൽ


സയിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റിൽ ബറോഡയെ ആറ് വിക്കറ്റിന് തകർത്ത് മുംബൈ രാജകീയമായി ഫൈനലില്‍. സെമിയില്‍ ആദ്യം ബാറ്റ് ചെയ്ത ബറോഡ ഉയർത്തിയ 159 റൺസ് വിജയലക്ഷ്യം 17.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ മുംബൈ മറികടന്നു. അജിങ്ക്യ രഹാനെയുടെയും നായകൻ ശ്രേയസ് അയ്യരുടെയും വെടിക്കെട്ട് ബാറ്റിംഗിന്‍റെ ബലത്തിലാണ് മുംബൈ തകർപ്പൻ ജയം സ്വന്തമാക്കിയത്. 56 പന്തില്‍ 11 ബൗണ്ടറികളും അഞ്ചു സിക്സറുമുൾപ്പെടെ 98 റണ്‍സെടുത്ത രഹാനെയാണ് ടോപ് സ്കോറർ. അതേസമയം, ശ്രേയസ് 30 പന്തിൽ നാലു ബൗണ്ടറികളും മൂന്നു സിക്സറുമുൾപ്പെടെ 46 റൺസെടുത്തു. അതേസമയം, പൃഥ്വി ഷാ (എട്ട്), സൂര്യകുമാർ യാദവ് (ഒന്ന്) എന്നിവർ നിരാശപ്പെടുത്തിയപ്പോൾ നേരിട്ട ആദ്യ പന്ത് തന്നെ സിക്സർ പറത്തിയ സൂര്യാൻഷ് ഷെഡ്ജെ (ആറ്) മുംബൈക്ക് വിജയ റൺ സമ്മാനിച്ചു. റണ്ണൊന്നുമെടുക്കാതെ ശിവം ദുബെയും പുറത്താകാതെ നിന്നു. ബറോഡയ്ക്കായി ഹാര്‍ദിക് പാണ്ഡ്യ, അതിത് ഷേത്, അഭിമന്യുസിംഗ് രാജ്പുത്, ശാശ്വത് റാവത് എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബറോഡയ്ക്ക് ശിവാലിക് ശർമ (36), നായകൻ കൃണാൽ പാണ്ഡ്യ (30), ശാശ്വത് റാവത്ത് (33), അതീത് ഷേത് (22) എന്നിവരുടെ ഇന്നിംഗ്സ് ആണ് ഭേദപ്പെട്ട സ്കോർ നല്കിയത്.

എന്നാൽ ഹാർദിക് പാണ്ഡ്യ (അഞ്ച്) ഉൾപ്പെടെ മറ്റാർക്കും രണ്ടക്കം കടക്കാനായില്ല. മുംബൈക്കായി സൂര്യാന്‍ഷ് ഷെഡ്ജെ രണ്ടോവറില്‍ 11 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ ശാർദുൽ താക്കൂര്‍, മൊഹിത് അവസ്തി, തനുഷ് കൊട്യാന്‍ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

article-image

ADEQSWADESW

You might also like

Most Viewed