തിരിച്ചടിച്ച് ഇന്ത്യ, ഓസ്ട്രേലിയ അഞ്ചിന് 38


ഓസ്ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റിന്‍റെ ഒന്നാമിന്നിംഗ്സിൽ ബാറ്റിംഗ് തകർച്ചയ്ക്കു പിന്നാലെ അതേനാണയത്തിൽ തിരിച്ചടിച്ച് ഇന്ത്യ. ഒന്നാമിന്നിംഗ്സിൽ ഇന്ത്യയുടെ 150 റൺസിനു മറുപടിയായി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ ഒടുവിൽ വിവരം ലഭിക്കുമ്പോൾ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 38 റൺസെന്ന നിലയിലാണ്. ഒരു റൺസുമായി മാർനസ് ലബുഷെയ്നും റണ്ണൊന്നുമെടുക്കാതെ അലക്സ് കാരിയുമാണ് ക്രീസിൽ. ഓപ്പണര്‍മാരായ നഥാന്‍ മക്സ്വീനി (10), ഉസ്മാന്‍ ഖവാജ (എട്ട്), സ്റ്റീവ് സ്മിത്ത് (പൂജ്യം), ട്രാവിസ് ഹെഡ് (11), മിച്ചൽ മാർഷ് (ആറ്) എന്നിവരുടെ വിക്കറ്റുകളാണ് ഓസ്ട്രേലിയക്ക് നഷ്ടമായത്. വെറും ഒമ്പതു റൺസ് വഴങ്ങി മൂന്നുവിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് ഓസീസ് ബാറ്റിംഗ് നിരയെ തകർത്തത്. മുഹമ്മദ് സിറാജും ഹർഷിത് റാണയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ഇന്ത്യയെ ചെറിയ സ്കോറിൽ ഒതുക്കി ലീഡ് ലക്ഷ്യമാക്കി ബാറ്റിംഗിനിറങ്ങിയ ആതിഥേയർക്ക് 14 റൺസെടുക്കുന്നതിനിടെ ആദ്യവിക്കറ്റ് നഷ്ടമായി. അരങ്ങേറ്റക്കാരന്‍ നഥാന്‍ മക്സ്വീനിയെ വിക്കറ്റിന് മുന്നില്‍ കുടുക്കി ബുംറ വിക്കറ്റ് വേട്ട ആരംഭിച്ചു. പിന്നാലെ തന്‍റെ നാലാം ഓവറില്‍ ഉസ്മാന്‍ ഖവാജയെ (എട്ട്) ബുംറ സ്ലിപ്പില്‍ കോഹ്‌ലിയുടെ കൈകളിലെത്തിച്ചു. അടുത്ത പന്തിൽ സ്റ്റീവ് സ്മിത്തിനെ ഗോൾഡൻ ഡെക്കാക്കിയ ബുംറ ഓസ്ട്രേലിയയെ ഞെട്ടിച്ചു. പിന്നാലെയെത്തിയ ട്രാവിസ് ഹെഡ് നിതീഷ് റാണയ്ക്കെതിരേ രണ്ട് ബൗണ്ടറിയോടെയാണ് തുടങ്ങിയത്. എന്നാൽ തന്‍റെ അടുത്ത ഓവറില്‍ ഹെഡിനെ ക്ലീന്‍ ബൗള്‍ഡാക്കിയ റാണ ടെസ്റ്റ് അരങ്ങേറ്റം ഗംഭീരമാക്കി. പിന്നാലെ മിച്ചൽ മാർഷിനെ മുഹമ്മദ് സിറാജ് രാഹുലിന്‍റെ കൈകളിലെത്തിച്ചതോടെ ഓസ്ട്രേലിയ അഞ്ചിന് 38 റൺസെന്ന നിലയിലായി.

article-image

dftfd

You might also like

Most Viewed