സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വൃദ്ധിമാൻ സാഹ


സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് മുതിർന്ന വിക്കറ്റ്കീപ്പർ ബാറ്റർ വൃദ്ധിമാന്‍ സാഹ. ഐപിഎലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്‍റെ വിക്കറ്റ് കീപ്പര്‍ കൂടിയായ സാഹയെ ഇത്തവണ ടീം നിലനിര്‍ത്തിയിരുന്നില്ല. ഇതിന് പിന്നാലെയാണ് 40കാരനായ താരം വിരമിക്കൽ പ്രഖ്യാപിച്ചത്. പ്രഫഷണൽ ക്രിക്കറ്റിലെ തന്‍റെ അവസാന കാമ്പയിനായിരിക്കും ഇപ്പോൾ നടക്കുന്ന രഞ്ജി ട്രോഫി സീസൺ എന്ന് സാഹ പറഞ്ഞു. രഞ്ജി ട്രോഫിയില്‍ ബംഗാളിന്‍റെ താരമാണ് സാഹ. "ക്രിക്കറ്റിന്‍റെ ഈ നീണ്ട യാത്രയില്‍ ഇതെന്‍റെ അവസാന സീസണായിരിക്കും. ബംഗാളിനുവേണ്ടി ഒരിക്കല്‍ കൂടി രഞ്ജി ട്രോഫിയില്‍ കളിക്കാന്‍ കഴിയുന്നതില്‍ അഭിമാനമുണ്ട്. രഞ്ജി ട്രോഫിയില്‍ മാത്രം കളിച്ചു കൊണ്ടാണ് ഞാന്‍ വിരമിക്കുന്നത്.'- സാഹ എക്സ് പോസ്റ്റില്‍ കുറിച്ചു.

അടുത്ത ഐപിഎല്‍ സീസണിലേക്കുള്ള താരലേലത്തില്‍ പങ്കെടുക്കാന്‍ സാഹ പേര് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. ഐപിഎലില്‍ ഗുജറാത്തിനു പുറമേ, കോല്‍ക്കത്ത, ചെന്നൈ, പഞ്ചാബ്, ഹൈദരാബാദ് ടീമുകള്‍ക്കായും സാഹ കളത്തിലിറങ്ങിയിരുന്നു. 2010ൽ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച സാഹ, 40 ടെസ്റ്റുകളില്‍ 56 ഇന്നിംഗ്സുകളില്‍ 29.41 ശരാശരിയില്‍ മൂന്ന് സെഞ്ചുറിയും ആറ് അര്‍ധസെഞ്ചുറിയും ഉള്‍പ്പെടെ 1,343 റണ്‍സ് സ്വന്തമാക്കി. വിക്കറ്റ് കീപ്പറെന്ന നിലയില്‍ 92 ക്യാച്ചുകളും 12 സ്റ്റംപിംഗുകളും സാഹയുടെ പേരിലുണ്ട്. മൂന്ന് വർഷം മുമ്പ് 2021ൽ ന്യൂസിലാൻഡിനെതിരെയാണ് സാഹ അവസാനമായി ടെസ്റ്റ് കളിച്ചത്. 2010ൽ തന്നെ ഏകദിനത്തിലും അരങ്ങേറിയ താരം ഒമ്പത് ഏകദിനങ്ങളില്‍ 41 റണ്‍സും സാഹ നേടി. ഐപിഎലിൽ 170 മത്സരങ്ങളിൽ നിന്നായി 2,934 റൺസും താരം അടിച്ചുകൂട്ടി.

article-image

dfsdfsdfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed