ജാംനഗർ രാജകുടുംബത്തിൻ്റെ അടുത്ത കിരീടാവകാശിയായി അജയ് ജഡേജ


മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗം അജയ് ജഡേജയെ ജാംനഗർ രാജകുടുംബത്തിൻ്റെ അടുത്ത കിരീടാവകാശിയായി പ്രഖ്യാപിച്ചു. ഇപ്പോഴത്തെ ജാം സഹേബ് ശത്രുസല്യാസിൻജി ദിഗ്‌വിജയ്‌സിങ്ജി ജഡേജയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പാണ്ഡവർ ഒളിവുജീവിതം അവസാനിപ്പിച്ച് തിരിച്ചെത്തിയ ദസറ കാലത്ത് തന്നെ ഏറെക്കാലമായി അലട്ടിയ ചോദ്യത്തിന് ഉത്തരം കണ്ടെത്താനായെന്ന് അദ്ദേഹം പറഞ്ഞു. ജാംനഗറിൻ്റെ അടുത്ത ജാം സഹേബ് അജയ് ജഡേജയായിരിക്കുമെന്നും ഇത് ജനങ്ങൾക്ക് അനുഗ്രഹമായിത്തീരുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ പ്രധാനിയായിരുന്ന അദ്ദേഹം 199-2000 കാലത്ത് ടീമിൻ്റെ വൈസ് ക്യാപ്റ്റനുമായിരുന്നു. എന്നാൽ പിന്നീടുയർന്ന ഒത്തുകളി വിവാദത്തെ ചൊല്ലി ടീമിൽ നിന്ന് പുറത്തായി. 2003 ൽ കേസിൽ കുറ്റവിമുക്തനായെങ്കിലും ജഡേജ് പിന്നീട് ക്രിക്കറ്റിലേക്ക് തിരിച്ചു വന്നില്ല. ട്വൻ്റി ട്വൻ്റി ക്രിക്കറ്റിൻ്റെ ജനനത്തോടെ ഇന്ത്യയിൽ ഐപിഎൽ ജനകീയമായി മാറിയപ്പോൾ പല ടീമുകളുടെയും മെൻ്റർ സ്ഥാനത്ത് ജഡേജയുണ്ടായിരുന്നു.

article-image

SFADSADSFADS

You might also like

Most Viewed