ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര; ശ്രീലങ്കൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു
ഇംഗ്ലണ്ടിനെതിരായ മൂന്ന് ടെസ്റ്റ് പരമ്പരയ്ക്കുള്ള ശ്രീലങ്കൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. 18 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ധനഞ്ജയ ഡി സിൽവയാണ് ലങ്കൻ ടീമിന്റെ നായകൻ. ഓഗസ്റ്റ് 21 മുതലാണ് ഇംഗ്ലണ്ടും ശ്രീലങ്കയും തമ്മിലുള്ള ടെസ്റ്റ് മത്സരങ്ങൾക്ക് തുടക്കമാകുക. പതും നിസങ്ക, ജെഫ്രി വാൻഡർസേ എന്നിവർ ലങ്കൻ ടീമിൽ മടങ്ങിയെത്തി.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ നിലവിൽ നാലാം സ്ഥാനത്താണ് ലങ്കൻ ടീം. നാല് മത്സരങ്ങൾ കളിച്ച ലങ്കൻ ടീമിന് രണ്ട് വിജയവും തോൽവിയുമാണുള്ളത്. ഇംഗ്ലണ്ട് ആറാം സ്ഥാനത്തുമാണ്. പോയിന്റ് ടേബിളിലുള്ള മുന്നേറ്റത്തിന് പരമ്പരയിൽ ഇരുടീമുകൾക്കും വിജയങ്ങൾ അനിവാര്യമാണ്. ശ്രീലങ്കൻ ടീം: ധനഞ്ജയ ഡി സിൽവ (ക്യാപ്റ്റൻ), ദിമുക്ത് കരുണരത്നെ, നിഷാൻ മദുഷങ്കെ, പതും നിസങ്ക, കുശൽ മെൻഡിൻസ് (വൈസ് ക്യാപ്റ്റൻ), എയ്ഞ്ചലോ മാത്യൂസ്, ദിനേശ് ചന്ദീമാൽ, കാമിന്ദു മെൻഡിൻസ്, സദീര സമരവിക്രമ, അസിത ഫെർണാണ്ടോ, വിശ്വ ഫെർണാണ്ടോ, കസുൻ രജിത, ലഹിരു കുമാര, നിസല തർക്ക, പ്രബാത്ത് ജയസൂര്യ, രമേശ് മെൻഡിൻസ്, ജെഫ്രി വാൻഡർസേ, മിലൻ രാത്നായക്കെ.
dsdfsdfdf