വിനേഷ്… നീ തോറ്റിട്ടില്ല, തോൽപിക്കപ്പെട്ടതാണ്. ഞങ്ങൾക്ക് നീയെന്നും വിജയിയായിരിക്കും; കുറിപ്പുമായി ബജ്റംഗ് പുനിയ
വിരമിക്കൽ പ്രഖ്യാപിച്ച വിനേഷ് ഫോഗട്ടിന് ഹൃദയസ്പർശിയായ കുറിപ്പുമായി ഗുസ്തി താരം ബജ്റംഗ് പുനിയ. നീ തോറ്റിട്ടില്ലെന്നും തോൽപിക്കപ്പെട്ടതാണെന്നും ഞങ്ങൾക്ക് നീ എന്നും വിജയിയായിരിക്കുമെന്നും താരം എക്സിൽ കുറിച്ചു. ‘വിനേഷ്… നീ തോറ്റിട്ടില്ല, തോൽപിക്കപ്പെട്ടതാണ്. ഞങ്ങൾക്ക് നീയെന്നും വിജയിയായിരിക്കും. നീ ഇന്ത്യയുടെ മകൾ മാത്രമല്ല, ഇന്ത്യയുടെ അഭിമാനവുമാണ്’ -എന്നിങ്ങനെയായിരുന്നു ബജ്റംഗ് പുനിയയുടെ കുറിപ്പ്.
ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്നതടക്കമുള്ള പരാതികളുയർന്ന ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും ബി.ജെ.പി എം.പിയുമായിരുന്ന ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനും കൂട്ടാളികൾക്കുമെതിരെ വിനേഷിനും സാക്ഷി മാലികിനുമൊപ്പം സമരത്തിനിറങ്ങിയ താരമാണ് ബജ്റംഗ് പുനിയ.
ഒളിമ്പിക്സിൽ അയോഗ്യയാക്കപ്പെട്ടതിന് പിന്നെലെ എക്സിലെ പോസ്റ്റിലൂടെയായിരുന്നു വിനേഷ് ഫോഗട്ടിന്റെ വിരമിക്കൽ പ്രഖ്യാപനം. ‘എല്ലാവരും എന്നോട് ക്ഷമിക്കണം. എന്റെ സ്വപ്നങ്ങളും ധൈര്യവും തകർന്നിരിക്കുന്നു. ഇനി എനിക്ക് കരുത്തില്ല. 2001 മുതൽ 2024 വരെയുള്ള ഗുസ്തി കരിയറിനോട് താൻ വിട പറയുകയാണ്’ -എന്നായിരുന്നു വിരമിക്കൽ പ്രഖ്യാപിച്ചുള്ള വിനേഷിന്റെ കുറിപ്പ്.
dfdfggffg