2019ലെ ലോകകപ്പ് സെമിയിൽ ടീമിൽ നിന്ന് ഒഴിവാക്കിയത് അത്ഭുതപ്പെടുത്തിയെന്ന് മുഹമ്മദ് ഷമി
2019ലെ ഏകദിന ലോകകപ്പിൽ മികച്ച പ്രകടനം തുടരുന്നതിനിടയിലും ടീമിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതികരണവുമായി ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. നാല് മത്സരങ്ങളിൽ നിന്ന് 14 വിക്കറ്റുകൾ നേടിയിട്ടും ന്യൂസിലൻഡിനെതിരായ സെമി ഫൈനലിൽ ഷമിയെ കളിപ്പിച്ചിരുന്നില്ല. ഈ സംഭവത്തിലാണ് സ്വകാര്യ യൂട്യുബ് ചാനലിന് നൽകിയ പ്രതികരണത്തിൽ മുഹമ്മദ് ഷമി നിലപാട് വ്യക്തമാക്കിയത്.
ഇംഗ്ലണ്ടിൽ നടന്ന ലോകകപ്പിൽ ആദ്യ നാല്, അഞ്ച് മത്സരങ്ങളിൽ തനിക്ക് കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല. കളിച്ച ആദ്യ മത്സരത്തിൽ ഹാട്രിക് ഉൾപ്പടെ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കാൻ കഴിഞ്ഞു. തൊട്ടടുത്ത മത്സരത്തിൽ നാല് വിക്കറ്റ് നേടി. അതിനുശേഷമുള്ള മത്സരത്തിൽ വീണ്ടും അഞ്ച് വിക്കറ്റ് വീഴ്ത്തി. ഇതുപോലെ തന്നെയാണ് 2023ലെ ലോകകപ്പിലും സംഭവിച്ചത്. എല്ലാ ടീമിനും മികച്ച പ്രകടനങ്ങൾ നടത്തുന്ന താരങ്ങളെയാണ് ടീമിൽ വേണ്ടത്. ഇതിൽ കൂടുതൽ എന്ത് മികച്ച പ്രകടനമാണ് താൻ നടത്തേണ്ടതെന്ന് ഷമി ചോദിച്ചു.
2019ലെ സെമിയിൽ തന്നെ ടീമിൽ നിന്ന് ഒഴിവാക്കിയത് എന്തുകൊണ്ടെന്ന് ചോദിച്ചിരുന്നു. അതിന് മറുപടി ഉണ്ടായില്ല. തനിക്ക് ലഭിക്കുന്ന അവസരങ്ങളിൽ മികച്ച പ്രകടനം നടത്തുകമാത്രമാണ് ചെയ്യാൻ കഴിയുക. സെമിയിൽ ന്യൂസിലൻഡിനോട് പരാജയപ്പെട്ടത് ഏറെ നിരാശപ്പെടുത്തിയെന്നും മുഹമ്മദ് ഷമി വ്യക്തമാക്കി.
xdfsdsdsa