പാകിസ്താനെതിരെ കളിക്കുന്നത് ഇന്ത്യ എപ്പോഴും ആസ്വദിക്കുന്നുവെന്ന് ഹര്‍മന്‍പ്രീത് കൗര്‍


പാകിസ്താനെതിരെ കളിക്കുന്നത് ഇന്ത്യ എപ്പോഴും ആസ്വദിക്കുന്നുവെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍. ഏഷ്യാ കപ്പില്‍ വൈകിട്ട് ഏഴ് മണിക്ക് നടക്കുന്ന പാകിസ്താനെതിരായ ആദ്യ മത്സരത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു ക്യാപ്റ്റന്‍. ഏഷ്യാകപ്പ് വനിതാ ടൂര്‍ണമെന്റില്‍ എതിരാളികള്‍ക്കുമേല്‍ വമ്പന്‍ ആധിപത്യം സ്ഥാപിക്കാനാണ് ടീം ശ്രമിക്കുകയെന്നും ഹര്‍മന്‍പ്രീത് വ്യക്തമാക്കി.

'ഞങ്ങള്‍ എപ്പോഴും പാകിസ്താനെതിരെ കളിക്കുന്നത് ആസ്വദിക്കുന്നുണ്ട്. എന്നാല്‍ ഓരോ ടീമും പ്രധാനമാണ്. ആര്‍ക്കെതിരെ കളിച്ചാലും നല്ല പ്രകടനം പുറത്തെടുക്കാനാണ് ആഗ്രഹിക്കുന്നത്. അതേ രീതിയാണ് ഞങ്ങള്‍ പിന്തുടരുന്നത്', ഹര്‍മന്‍പ്രീത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
'ഈ ഏഷ്യാ കപ്പ് ഞങ്ങള്‍ക്കെല്ലാവര്‍ക്കും പ്രധാനപ്പെട്ടതാണ്. കാരണം ഈ ടൂര്‍ണമെന്റിനും ലോകകപ്പിന് തുല്യമായ ബഹുമാനം നല്‍കുന്നുണ്ട്. ഏഷ്യന്‍ തലത്തിലും ആഗോള തലത്തിലും മെച്ചപ്പെടാനുള്ള അവസരമാണിത്. അതുകൊണ്ടുതന്നെ ടി 20 ലോകകപ്പിലേതുപോലെ തയ്യാറെടുക്കാനാണ് ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഓരോ മത്സരവും ഞങ്ങള്‍ക്ക് പ്രധാനപ്പെട്ടതാണ്. അതിനാല്‍ ഞങ്ങളുടെ മികച്ചത് നല്‍കാന്‍ ഞങ്ങള്‍ ശ്രമിക്കും', ഇന്ത്യന്‍ ക്യാപ്റ്റന്‍ വ്യക്തമാക്കി.

article-image

eswfrfg

You might also like

Most Viewed