സ്വിസ് താരം ഷാഖിരി വിരമിച്ചു


സൂപ്പര്‍താരം ഷാഖിരി (ജേര്‍ദാന്‍ ഷാചീരി) സ്വിസ് ദേശീയ ഫുട്ബോള്‍ ടീമില്‍ നിന്ന് വിരമിച്ചു. 32 കാരനായ താരം തന്റെ സോഷ്യല്‍ മീഡിയ വഴിയാണ് 14 വര്‍ഷത്തെ അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിച്ച് വിരമിക്കുന്നത് സംബന്ധിച്ച കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

ഏഴ് ടൂര്‍ണമെന്റുകള്‍, നിരവധി ഗോളുകള്‍, സ്വിസ് ദേശീയ ടീമിനൊപ്പം 14 വര്‍ഷം, അവിസ്മരണീയ നിമിഷങ്ങള്‍. ദേശീയ ടീമിനോട് വിടപറയാനുള്ള സമയമാണിത്. മികച്ച ഓര്‍മ്മകള്‍ അവശേഷിക്കുന്നു, ഞാന്‍ നിങ്ങളോട് എല്ലാവരോടും നന്ദി പറയുന്നു”. സോഷ്യല്‍ മീഡിയ വാളില്‍ ഷാഖിരി എഴുതുന്നു. നിലവില്‍ യുഎസ്എ ലീഗായ മേജര്‍ ലീഗ് സോക്കറില്‍ ചിക്കാഗോ ഫയറിന് വേണ്ടി കളിക്കുകയാണ് ഷാഖിരി.

article-image

sdfsdf

You might also like

Most Viewed