ഷൂട്ടൗട്ടില്‍ ബ്രസീലിനെ വീഴ്‌ത്തി യുറുഗ്വോ സെമിയില്‍
കോപ്പയില്‍ ബ്രസീല്‍ പുറത്ത്. യുറുഗ്വായ്‌ക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഷൂട്ടൗട്ടിലാണ് കാനറികള്‍ അടിയറവ് പറഞ്ഞത്. നിശ്ചിത സമയത്ത് ഇരുടീമുകള്‍ക്കും ഗോളുകള്‍ നേടാനാവാതെ പോയതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടില്‍ 4-2 എന്ന വിജയത്തോടെ യുറുഗ്വായ് സെമിയിലെത്തി. സസ്‌പെന്‍ഷനെ തുടര്‍ന്ന് സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയര്‍ ഇല്ലാതെയായിരുന്നു കാനറികള്‍ ഇന്ന് കൊളംബിയയെ നേരിടാനിറങ്ങിയത്. തുടക്കം മുതല്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പം മുന്നേറി. ഗോളുകളൊന്നും പിറന്നില്ലെങ്കിലും ഇരുടീമുകളും തമ്മിലുള്ള വാക്കേറ്റങ്ങളും കൈയ്യാങ്കളികളും ആവോളം കണ്ട മത്സരമായിരുന്നു നടന്നത്. ഇരുടീമുകളും നിരവധി ഫൗളുകളും വഴങ്ങി.
രണ്ടാം പകുതിയില്‍ ബ്രസീല്‍ കൂടുതല്‍ അക്രമണത്തിലേക്ക് കടന്നു. എങ്കിലും യുറുഗ്വായ് പ്രതിരോധം കടുപ്പിച്ചു. ഇതിനിടെ 74-ാം മിനിറ്റില്‍ നഹിത്താന്‍ നാന്‍ഡസ് റെഡ്കാര്‍ഡ് കണ്ട് പുറത്തുപോയതിനാല്‍ പത്ത് പേരുമായാണ് യുറുഗ്വായ് മത്സരം പൂര്‍ത്തിയാക്കിയത്. ബ്രസീലിന്റെ റോഡ്രിഗോയെ അപകടകരമാം വിധം ഫൗള്‍ ചെയ്തതിനായിരുന്നു വാറിന്റെ വിലയിരുത്തലിനൊടുവില്‍ റഫറി റെഡ് കാര്‍ഡ് നല്‍കിയത്. ഇതോടെ മത്സരം ചൂടുപിടിച്ചു. അവസാന 10 മിനിറ്റോളം ബ്രസീലിന്റെ ആക്രമണം 10 പേരായി ചുരുങ്ങിയ യുറുഗ്വായ് പ്രതിരോധിച്ചതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടു.
ഷൂട്ടൗട്ടില്‍ യുറുഗ്വായ്ക്ക് വേണ്ടി ആദ്യ കിക്കെടുത്ത ഫെഡെ വാല്‍വെര്‍ദെ ഗോളാക്കി. ബ്രസീലിന്റെ ആദ്യ കിക്കെടുത്ത എഡര്‍ മിലിറ്റാവോയുടെ കിക്ക് ഗോള്‍കീപ്പര്‍ സെര്‍ജിയോ റോഷെ തടുത്തിട്ടതോടെ യുറുഗ്വായ്ക്ക് മാനസിക മുന്‍തൂക്കം നല്‍കി. യുറുഗ്വായ്ക്കായി റോഡ്രിഗോ ബെന്‍ടാന്‍കുറും ബ്രസീലിന് വേണ്ടി ആന്ദ്രേ പെരേരയും ഗോള്‍നേടി. യുറുഗ്വായ്‌യുടെ ജോര്‍ജിയന്‍ ഡി അരാസ്‌കസ് ലക്ഷ്യം കണ്ടപ്പോള്‍ ബ്രസീലിന്റെ ഡഗ്ലസ് ലൂയിസിന്റെ ഷോട്ട് പോസ്റ്റില്‍ തട്ടിത്തെറിച്ചു.
sdadsadsdfsa