വിശ്വകിരീടവുമായെത്തിയ ഇന്ത്യന്‍ ടീമിനെ സ്വാഗതം ചെയ്ത് മോദി
വിശ്വകിരീടവുമായി ഇന്ത്യന്‍ ടീമിനെ സ്വാഗതം ചെയ്ത് മോദി. ടി20 ലോകകപ്പ് വിജയത്തിനു ശേഷം ഡൽഹിയിൽ തിരിച്ചെത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പ്രഭാത ഭക്ഷണം ഒരുക്കിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലായിരുന്നു. ഡൽഹിയിലെ ലോക് കല്യാൺ മാർഗിലെ വസതിയിലെത്തി ഇന്ത്യൻ ടീം പ്രധാനമന്ത്രിയെ കണ്ടു. ടീമിനൊപ്പം പ്രാതൽ കഴിച്ച അദ്ദേഹം ലോകകപ്പ് ട്രോഫിയുമായി ടീമിനൊപ്പം ഫോട്ടോയ്ക്കും പോസ് ചെയ്തു.
ടീമിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്‌തപ്പോൾ ട്രോഫിയിൽ പിടിക്കാതിരുന്ന പ്രധാനമന്ത്രിയാണ് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്. ട്രോഫി പിടിച്ചിരുന്ന ക്യാപ്റ്റൻ രോഹിത് ശർമയുടെയും പരിശീലകൻ രാഹുൽ ദ്രാവിഡിന്റെയും കൈകളിൽ പിടിച്ചാണ് മോദി ഫോട്ടോയ്ക്ക് പോസ് ചെയ്‌തത്.
AEQWDFDESFDSFDEAS
DSZFBFVFFSDFS