ഇംഗ്ലണ്ട് പര്യടനത്തിനൊരുങ്ങി വത്തിക്കാൻ ക്രിക്കറ്റ് ടീം താരങ്ങളെല്ലാം മലയാളികൾ


വത്തിക്കാൻ സിറ്റി: വത്തിക്കാൻ ക്രിക്കറ്റ് ടീം ഇംഗ്ലണ്ട് പര്യടനത്തിനൊരുങ്ങുന്നു. 29ന് ഇംഗ്ലണ്ടിലെത്തുന്ന ടീം ജൂലൈ മൂന്നുവരെ വിവിധ ടി 20 മത്സരങ്ങളിൽ പങ്കെടുക്കും. ചങ്ങനാശേരി അതിരൂപതാംഗമായ ഫാ. ജോസ് ഈറ്റോലിൽ ക്യാപ്റ്റനായ ടീമിലെ മറ്റു താരങ്ങളെല്ലാം മലയാളികളാണ്. പത്തു വർഷത്തിനിടെ ഇതാദ്യമായാണ് വത്തിക്കാൻ ടീമിൽ സമഗ്ര മലയാളി ആധിപത്യമുള്ള ക്രിക്കറ്റ് ടീം ഉണ്ടാകുന്നത്. വൈദികരായ സാന്‍റോ തോമസ് എംസിബിഎസ്, നെൽസൻ പുത്തൻപറന്പിൽ സിഎംഎഫ്, പ്രിൻസ് തെക്കേപ്പുറം സിഎസ്എസ്ആർ, ജോസ് റീച്ചാസ് എസ്എസി, അബിൻ മാത്യു ഒഎം, അബിൻ ഇല്ലിക്കൽ ഒഎം, ജോസ് ഈറ്റോലിൽ (ചങ്ങനാശേരി), ജോജി കാവുങ്കൽ (ബിജ്നോർ), പോൾസൺ കൊച്ചുതറ (കൊച്ചി), വൈദികവിദ്യാർഥികളായ അബിൻ ജോസ് സിഎസ്‌റ്റി, ജെയ്സ് ജെയ്മി സിഎസ്‌റ്റി, അജയ് ജോ ജയിംസ് സിഎസ്‌റ്റി എന്നിവരാണ് ടീമിലുള്ളത്. റോമിലെ റെജീന അപ്പൊസ്തൊലോരും യൂണിവേഴ്സിറ്റിയിലെ പ്രഫസർ റവ. ഡോ. എമൊൻ ഒ ഹിഗിൻസ് (അയർലൻഡ്) ടീമിന്‍റെ മാനേജരും ഓസ്ട്രേലിയൻ മുൻ ക്രിക്കറ്റ് താരം ഡെയ്ൻ കോച്ചുമാണ്. 

ക്രിക്കറ്റ് പിച്ചിനപ്പുറം ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ ആബിയിലേക്കും വിൻഡ്‌സർ കൊട്ടാരത്തിലേക്കും ടീമിനെ ചാൾസ് രാജകുമാരൻ ക്ഷണിച്ചിട്ടുണ്ട്. ടീം 29ന് വെംസ്‌ലി എസ്റ്റേറ്റിൽ ഇംഗ്ലണ്ട് സീനിയേഴ്സ് ടീമുമായി ഏറ്റുമുട്ടും. ജൂലൈ ഒന്നിന് അരുണ്ടേൽ കൊട്ടാരത്തിൽ സെന്‍റ് മേരീസ് യൂണിവേഴ്സിറ്റി ടീമുമായും ജൂലൈ മൂന്നിന് വിൻഡ്സർ കൊട്ടാരത്തിൽ ദ കിംഗ്സ് ഇലവൻ ടീമുമായും ഏറ്റുമുട്ടും. വത്തിക്കാനിലെ ഓസ്ട്രേലിയൻ സ്ഥാനപതി ജോൺ മക്കാർത്തിയുടെ ആശയപ്രകാരം 2013ലാണ് സെന്‍റ് പീറ്റേഴ്സ് ക്രിക്കറ്റ് ക്ലബ് രൂപീകരിച്ചത്. അതിനു മുന്പുതന്ന വത്തിക്കാൻ ക്രിക്കറ്റ് ടീം സജ്ജമാകുകയും 2008 സെപ്റ്റംബർ 13ന് നെതർലാൻഡ്സ് ക്ലബ്ബിനെതിരേ ആദ്യ രാജ്യാന്തര മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. വിശ്വാസത്തിന്‍റെ വെളിച്ചം എന്നപേരിലാണ് വത്തിക്കാൻ ക്രിക്കറ്റ് ടീമിന്‍റെ രാജ്യാന്തര പര്യടനം. വെറും മത്സരത്തിനുപരി പരസ്പര ബഹുമാനം, മൂല്യങ്ങളുടെ പങ്കിടൽ, സുവിശേഷത്തിന്‍റെ ആനന്ദം പങ്കിടൽ എന്നിവയാണു പര്യടനത്തിന്‍റെ ലക്ഷ്യമെന്ന് ക്ലബ് അധികൃതർ പറഞ്ഞു. 

article-image

sdfsf

You might also like

Most Viewed