ജുബൈലിൽ നിന്നും റിയാദിലേക്ക് ആദ്യ ചരക്ക് ട്രെയിൻ സർവീസ് ആരംഭിച്ചു
സൗദി കിഴക്കൻ പ്രവിശ്യയിലെ വ്യാവസായിക നഗരമായ ജുബൈലിൽ നിന്നും റിയാദിലേക്ക് ആദ്യ ചരക്ക് ട്രെയിൻ സർവീസിന് തുടക്കം. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളെ പരസ്പരം ബന്ധിപ്പിച്ച് ലോജിസ്റ്റിക്ക് ഗതാഗതം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണ് പുതിയ സർവീസ്. ഗതാഗത ലോജിസ്റ്റിക് മേഖലകളിലെ സൗദിയുടെ സുപ്രധാന നേട്ടങ്ങളിലൊന്നാണ് പുതിയ പാത. ജുബൈൽ തുറമുഖത്ത് നിന്നും ചരക്കുകൾ വഹിച്ചുള്ള ആദ്യ ട്രെയിൻ റിയാദിലെ അൽജാഫിലേക്ക് പുറപ്പെട്ടു. രാജ്യത്തെ കരമാർഗമുള്ള ഗതാഗതവും ലോജിസ്റ്റിക് സംവിധാനവും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സർവീസ്.
ദേശീയ പരിവർത്തന പദ്ധതിയായ വിഷൻ 2030 ലക്ഷ്യങ്ങളിൽ ഏറ്റവും കൂടുതൽ ഊന്നൽ നൽകിയ മേഖല കൂടിയാണിത്. ജുബൈൽ വ്യാവസായിക തുറമുഖെ അറേബ്യൻ ഗൾഫ് തീരത്തെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖങ്ങളിലൊന്ന് കൂടിയാണ്. രാജ്യത്തെ ആദ്യത്തെ കയറ്റുമതി കവാടമായാണ് ഇത് കണക്കാക്കപ്പെടുന്നത്. ഒപ്പം നിരവധി അന്താരാഷ്ട്ര വ്യാവസായിക ശാലകൾ സ്ഥിതി ചെയ്യുന്ന തന്ത്രപ്രധാനമായ നഗരം കൂടിയാണ് ജുബൈൽ. ഗതാഗത ലോജിസ്റ്റിക് മേഖലയിൽ സൗദി കൈവരിച്ച സുപ്രധാന നേട്ടങ്ങളിലൊന്നായാണ് പുതിയ സർവീസിനെ വിലയിരുത്തുന്നത്.
asdfsf